നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കളിക്കുന്നതിനിടെ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു

    കളിക്കുന്നതിനിടെ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു

    ശോച്യാവസ്ഥയിലായിരുന്ന പഴയ വിറകുപുരയോടു ചേര്‍ന്ന് കുട്ടികള്‍ കളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കോട്ടയം പാലായിൽ കളിക്കുന്നതിനിടെ പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയില്‍ വീണ് കുട്ടി മരിച്ചു. ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിന്‍സിന്റെ മകന്‍ പോള്‍വിന്‍ (8) ആണ് മരിച്ചത്. ശോച്യാവസ്ഥയിലായിരുന്ന പഴയ വിറകുപുരയോടു ചേര്‍ന്ന് കുട്ടികള്‍ കളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരങ്ങള്‍ ഓടിമാറി.

      കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഭിത്തിക്കടിയില്‍നിന്ന് കുട്ടിയെ എടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: റോസിലി, സഹോദരങ്ങള്‍: അശ്വിന്‍, എഡ്‌വിന്‍.

      പ്ലമ്പിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

      പ്ലമ്പിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം(Death). പള്ളിപ്പാട് വഴുതാനം വെളുത്തേടത്ത് വര്‍ഗീസ് കോശി (ലാജി-43) ആണ് വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപത്ത് ദേശീയപാതയോരത്തുള്ള സ്വകാര്യ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നുവീണ് മരിച്ചത്.

      പ്ലമ്പിങ് ജോലികള്‍ ചെയ്യുന്നതിനിടയില്‍ തെന്നി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വര്‍ഗീസിനെ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഗവ.ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മറിയാമ്മ വര്‍ഗീസ്. മക്കള്‍: കെസിയ (10), ക്രിസ്റ്റീന(6).

      സൈക്കിൾ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് 13കാരൻ മരിച്ചു

      സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിച്ച്‌ ഉണ്ടായ അപകടത്തിൽ 13 കാരൻ മരിച്ചു. മലപ്പുറം (Malappuram) ചങ്ങരംകുളം ചിയ്യാനൂര്‍ താമസിക്കുന്ന കറുകത്തൂര്‍ ചെട്ടിപ്പടി സ്വദേശി മൂര്‍ക്കത്ത് ശ്രീനിവാസന്റെ മകന്‍ അഭിജിത്ത്(13) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് അപകടം ഉണ്ടായത്.

      ചാലിശ്ശേരി സ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിയായ അഭിജിത്ത് സ്കൂളില്‍ നിന്ന് യൂണിഫോം വാങ്ങുന്നതിനാണ് സൈക്കിളില്‍ പുറപ്പെട്ടത്. താടിപ്പടിയിലെ യൂറോടെക്ക് ഗോഡൗണിന് സമീപത്തെ റോഡിലെ ഇറക്കവും വളവും വരുന്ന ഭാഗത്ത് നിയന്ത്രണം വിട്ട് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ക്ഷതമേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
      Published by:Rajesh V
      First published:
      )}