• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശൂരില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

തൃശൂരില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

രാവിലെ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

  • Last Updated :
  • Share this:
    തൃശൂര്‍: ആറ്റൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. കുമുള്ളമ്പറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍(8) ആണ് മരിച്ചത്. രാവിലെ 8.30 ഓടെ മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. റെയില്‍വേ ട്രാക്കിന് സമീപത്താണ് റിസ്വാന്റെ വീട്.

    എറണാകുളം-പാലക്കാട് മെമുവാണ് കുട്ടിയെ തട്ടിയത്. അപകടസമയം സഹോദരനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ റിസ്വാന്റെ സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റിസ്വാനുമായി ട്രെയിന്‍ കുറച്ചുദൂരം മുന്നോട്ടു പോയി. സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. റിസ്‌വാന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

    ഓണപ്പൂക്കളത്തിനായി റെയില്‍വേ ട്രാക്കിന് സമീപത്തെ പൂ പറിക്കാന്‍ പോയ സഹോദരിമാരെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; ഒരാള്‍ മരിച്ചു

    കണ്ണൂര്‍: റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഓണപ്പൂക്കളത്തിനായി പൂ പറിക്കാന്‍ പോയ സഹോദരിമാരെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പുന്നച്ചേരി സെന്റ് മേരീസ് എല്‍പി സ്‌കൂളിനു സമീപമാണ് അപകടം നടന്നത്.

    അടുത്തിലയില്‍ താമസിക്കുന്ന പുന്നച്ചേരിയിലെ കൂലോത്ത് വളപ്പില്‍ പ്രഭാവതി(60)യാണ് മരിച്ചത്. സഹോദരി പ്രവിദ(42)യെ കൈകാലുകള്‍ക്കു ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവിലേക്കുള്ള സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചതെന്ന് കണ്ണപുരം പൊലീസ് അറിയിച്ചു.

    നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അപകട സ്ഥലത്തു വച്ചു തന്നെ ഒരാള്‍ മരിച്ചിരുന്നു. ട്രാക്കിനരികിലെ കുറ്റിക്കാട് കാരണം ട്രെയിന്‍ കടന്നുവരുമ്പോള്‍ മാറി നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത ഇടമാണ്. പ്രഭാവതിയുടെ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. വിദേശത്തുള്ള മക്കള്‍ എത്തിച്ചേരേണ്ടതിനാല്‍ സംസ്‌കാരം പിന്നീട് നടക്കും.
    Published by:Jayesh Krishnan
    First published: