ഇന്റർഫേസ് /വാർത്ത /Kerala / പതിനെട്ടുകാരി പത്താം നിലയിൽനിന്ന് വീണു മരിച്ചു; അപകടം വ്യായാമം ചെയ്യുന്നതിനിടെ

പതിനെട്ടുകാരി പത്താം നിലയിൽനിന്ന് വീണു മരിച്ചു; അപകടം വ്യായാമം ചെയ്യുന്നതിനിടെ

Kochi_Flat_Accident

Kochi_Flat_Accident

ഇന്ന് രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. പത്ത് നിലകളുള്ള ഫ്ലാറ്റിന്‍റെ ടെറസിൽ സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം

  • Share this:

കൊച്ചി: ഫ്ലാറ്റിന്‍റെ പത്താം നിലയിനിന്ന് താഴെ വീണ പതിനെട്ടുകാരി മരിച്ചു. എറണാകുളം സൗത്തില്‍ ശാന്തി തോട്ടേക്കാട് എന്ന ഫ്‌ളാറ്റില്‍ നിന്ന് വീണ ഐറിന്‍ ആണ് മരിച്ചത്. ഫ്‌ളാറ്റിലെ ടെറസില്‍ നിന്നും കാര്‍പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെ ഐറിൻ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഫ്ലാറ്റിലെ താമസക്കാരനും ചാലക്കുടി സ്വദേശിയുമായ റോയിയുടെ മകളാണ് ഐറിൻ.

ഇന്ന് രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. പത്ത് നിലകളുള്ള ഫ്ലാറ്റിന്‍റെ ടെറസിൽ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിൻ. ഫ്ലാറ്റിലെ ടെറസിൽ അരഭിത്തിയിലുള്ള പാരപ്പറ്റാണുള്ളത്. ഇതിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ടൈൽ പാകിയ കോൺക്രീറ്റ് ബെഞ്ചിൽ ചവിട്ടി വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാൽ വഴുതി പാരപ്പറ്റിന് മുകളിലൂടെ വീണ ഐറിൻ എട്ടാം നിലയുടെ സൺഷേഡിലുണ്ടായിരുന്ന ഷീറ്റിൽ പതിക്കുകയും തുടർന്ന് തെറിച്ച് താഴത്തെ കാർ പാർക്കിങ് ഏരിയയിലെ ഷീറ്റിലും വശത്തെ ഭിത്തിയിലും അടിച്ചു തറയിലേക്ക് വീഴുകയായിരുന്നു. തലയിടിച്ചു വീണ ഐറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഇന്ന് രാവിലെ 8:45 മണിയോടെ 10 നിലകളുള്ള ഫ്‌ളാറ്റിന്റെ ടെറസില്‍ സഹോദരനൊപ്പം വ്യായാമം ചെയ്യുകയായിരുന്നു ഐറിന്‍. ടെറസിനോട് ചേര്‍ന്ന് പണിതിട്ടുള്ള ടൈല്‍ പതിപ്പിച്ച കോണ്‍ക്രീറ്റ് ബെഞ്ചിനോട് ചേര്‍ന്ന അരഭിത്തിക്കു മുകളിലൂടെ താഴോട്ട് വീഴുകയായിരുന്നു. വീഴ്‌ച്ചയില്‍ എട്ടാം നിലയുടെ വടക്കുഭാഗത്തെ ഷീറ്റില്‍ വീണ ശേഷം തെറിച്ച്‌ താഴെ കാര്‍ പാര്‍ക്കിങ്ങ് ഏരിയായിലെ ഷീറ്റിനു മുകളിലും സൈഡ് ഭിത്തിയിലും അടിച്ചു വീഴുകയായിരുന്നു. 2021 ജനുവരി അവസാനം മുതലാണ് ഐറിനും കുടുംബവം ഈ ഫ്ലാറ്റിൽ താമസം തുടങ്ങിയത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

യുവതിയെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; സാമ്പത്തിക ബുദ്ധിമുട്ടെന്ന് ആത്മഹത്യാകുറിപ്പ്

ഇന്നലെ രാത്രി 11.15നാണ് കോട്ടയം കൂരോപ്പട സ്വദേശിയായ  യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂരോപ്പട കിഴക്കേടത്ത് സുകുമാരന്റെ മകളും അയർക്കുന്നം സ്വദേശിയായ സുമേഷിനെ ഭാര്യയുമായ സൗമ്യ(39) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് യുവതിയെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടങ്ങൂരിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അടിമുടി ദുരൂഹത തുടരുകയാണ്.

ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ സൗമ്യയെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയത്. പലയിടത്തും അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാതെ വന്നതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് കിടങ്ങൂർ പമ്പ് ഹൗസിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് സൗമ്യയുടെ സ്കൂട്ടർ കണ്ടെത്തിയതോടെയാണ് പുഴയിലിറങ്ങി പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. തുടർന്ന് ഫയർഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു. ഫയർഫോഴ്സ് ആണ്  സൗമ്യയുടെ മൃതദേഹം  പമ്പ് ഹൗസിന് സമീപം കണ്ടെത്തിയത്. കൈകൾ ചുരിദാർ ഷാൾ കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വാഹനത്തിൽനിന്ന് സൗമ്യ യുടേത് എന്ന് കരുതുന്ന ഒരു കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തനിക്ക് ഉള്ളതെന്ന് സൗമ്യയുടെതായി കരുതുന്ന കുറിപ്പിൽ പറയുന്നു. ലോണുകൾ ഒക്കെ എടുത്താലും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മറികടക്കാൻ ആകില്ല എന്നാണ്  കുറിപ്പിൽ വ്യക്തമാക്കുന്നത്. ഈ കുറിപ്പ് കേന്ദ്രീകരിച്ച് പൊലീസ്  അന്വേഷണം നടത്തുകയാണ്. വീട്ടിൽ കാര്യമായ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് ബന്ധുക്കൾ നൽകിയിരിക്കുന്ന പ്രാഥമികമായ മൊഴി.  സ്വകാര്യ കമ്പനി ജീവനക്കാരനാണ് ഭർത്താവ് സുമേഷ്. ഒരു മകളുമുണ്ട്. ഇവർക്കൊപ്പം അയർക്കുന്നത്ത് ആണ് സൗമ്യ കുടുംബമായി താമസിച്ചിരുന്നത്.

സൗമ്യയുടെ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്. സമീപ ദിവസങ്ങളിലായി സൗമ്യ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ആയി 15 ലക്ഷം രൂപയോളം കടം വാങ്ങിയിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക മൊഴി. ഈ തുക എവിടെയാണ്ല ചെലവഴിച്ചിരിക്കുന്നത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. സൗമ്യയുടെ മൊബൈൽ ഫോണിലേക്ക് വന്ന ഫോൺകോളുകളും  സന്ദേശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

രണ്ട് യുവാക്കളുടെ  ഫോൺകോളുകൾ കുടുംബത്തിൽ തർക്കത്തിന് കാരണമായിട്ടുണ്ട് എന്നാണ് ബന്ധുക്കൾ നൽകിയിരിക്കുന്ന മൊഴി. ഇവരുടെ ഇടപെടലുകൾ സൗമ്യയുടെ മരണത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. എന്തിനാണ് ഇത്ര അധികം തുക വാങ്ങിയത് എന്ന കാര്യത്തിൽ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം.

ഏറ്റുമാനൂരിലെ   പണമിടപാട് സ്ഥാപനത്തിൽ നിന്നും വൈകുന്നേരം സൗമ്യ അയർക്കുന്നത്ത് എത്തിയതായി ദൃക്സാക്ഷികൾ ഉണ്ട്. വീടിനു സമീപം എത്തിയ ശേഷമാണ് കിലോമീറ്ററുകൾ ദൂരെയുള്ള കിടങ്ങൂരിലേക്ക് സൗമ്യ പോയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അടിമുടി ദുരൂഹത അവശേഷിപ്പിക്കുന്ന സംഭവത്തിൽ ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തത വരുത്താനാണ് ശ്രമമെന്ന് കിടങ്ങൂർ സിഐ ബിജു കെ ആർ വ്യക്തമാക്കി.

First published:

Tags: Accident, Kerala news, Kochi, Malayalam news