• HOME
  • »
  • NEWS
  • »
  • kerala
  • »
  • EIGHTEEN YEARS OF SHORTNESS OF BREATH THE TIP OF THE PEN WAS FOUND IN THE LUNGS

പതിനെട്ടുവര്‍ഷത്തെ ശ്വാസതടസ്സം; പരിശോധനയില്‍ കണ്ടെത്തിയത് ശ്വാസകോശത്തില്‍ പേനയുടെ അഗ്രം

കടുത്ത ശ്വാസം മുട്ടിനും കഫകെട്ടിനും വര്‍ഷങ്ങളായി ആസ്മയാണെന്ന് കരുതി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു സൂരജ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി: പതിനെട്ടുവര്‍ഷമായി ശ്വാസതടസ്സവുമായി നടന്ന ആലുവ പൊയ്ക്കാട്ടുശേരി സ്വദേശി സൂരജിന്റെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെത്തിയത് പണ്ടു കാണാതായ പേനയുടെ അഗ്ര ഭാഗം. കടുത്ത ശ്വാസം മുട്ടിനും കഫകെട്ടിനും വര്‍ഷങ്ങളായി ആസ്മയാണെന്ന് കരുതി മരുന്ന് കഴിക്കുന്നുണ്ടായിരുന്നു സൂരജ്(32).

    2003 ല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു പേന ഉപയോഗിച്ച് വിസിലടിക്കാന്‍ ശ്രമിക്കുമ്പോള്‍ ബോള്‍ പേനയുടെ അഗ്ര ഭാഗം തൊണ്ടയില്‍ പോയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് എക്‌സറേ പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്തനായില്ല.

    എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ സൂരജിന് കോവിഡ് ബാധിച്ചു. കോവിഡ് മാറിയ ശേഷം അത് ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് വലതുവശത്തെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടക്കുന്ന പേനയുടെ അഗ്രം കണ്ടെത്തിയത്.

    റിജിഡ് ബ്രോങ്കോസ്‌കോപ്പിയിലൂടെ ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജി ചീഫ് ഡോ. ടിങ്കു ജോസഫ്, കാര്‍ഡിയാക് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. തുഷാര മഠത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇത് പുറത്തെടുത്തു.

    പാത്രത്തില്‍ കുടുങ്ങിയ രണ്ടുവയസുകാരനെ രക്ഷിച്ചു; കൈയടി നേടി മലപ്പുറത്തെ ഫയര്‍ഫോഴ്‌സ്

    മലപ്പുറം: തീ കെടുത്തുക മാത്രം അല്ല അറിയുന്നത് എന്ന് അഗ്‌നിശമന സേന മുന്‍പേ തെളിയിച്ചതാണ്. മലപ്പുറം ചട്ടിപ്പറമ്പില്‍ അത് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. അലുമിനിയം പാത്രത്തില്‍ കുടുങ്ങിയ രണ്ട് വയസുകാരനെ ആണ് രക്ഷിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

    ചട്ടിപ്പറമ്പ് സ്വദേശി പാട്ടുപാറയില്‍ അബ്ദുല്‍ വഹാബിന്റെ മകന്‍ യുവാന്‍ ജൂത് ആണ് പാത്രത്തിന് ഉള്ളില്‍ കുടുങ്ങിയത്. അടുക്കളയില്‍ കളിച്ചു കൊണ്ടിരിക്കെ ആയിരുന്നു സംഭവം. അലൂമിനിയം പാത്രത്തിനുള്ളിലേക്ക് ഇറങ്ങിയ കുട്ടി നെഞ്ചോളം ഭാഗം പാത്രത്തിനുള്ളില്‍ കുടുങ്ങി പോകുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ കുട്ടിയെയും കൊണ്ട് മലപ്പുറം ഫയര്‍ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.

    പാത്രത്തിനുള്ളില്‍ കുട്ടി ഇരിക്കുന്ന നിലയിലായിരുന്നു. മലപ്പുറം അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ പത്തു മിനിറ്റോളം പണിപ്പെട്ടാണ് ഷിയേഴ്സ് ഉപയോഗിച്ച് പാത്രം മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്.

    സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജി. സുനില്‍ കുമാര്‍, ആര്‍. വി. സജികുമാര്‍, സേനാംഗങ്ങളായ ടി. പി. ബിജീഷ്, എം. നിസാമുദ്ധീന്‍, വി. അബ്ദുല്‍ മുനീര്‍, എല്‍. ഗോപാലകൃഷ്ണന്‍, സി. പി. അന്‍വര്‍, കെ. വിപിന്‍, ടി. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
    Published by:Jayesh Krishnan
    First published:
    )}