• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരള ജനപക്ഷം സെക്യുലര്‍ ചെയര്‍മാനായി ഇകെ ഹസ്സന്‍കുട്ടി

വര്‍ക്കിങ് ചെയര്‍മാന്മാരായി എസ് ഭാസ്‌ക്കരപ്പിള്ള, ജോസ് കാലടി എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്

news18
Updated: July 2, 2019, 8:25 PM IST
കേരള ജനപക്ഷം സെക്യുലര്‍ ചെയര്‍മാനായി ഇകെ ഹസ്സന്‍കുട്ടി
ek hassankutti
  • News18
  • Last Updated: July 2, 2019, 8:25 PM IST IST
  • Share this:
കോട്ടയം: കേരള ജനപക്ഷം സെക്യുലറിന്റെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയര്‍മാനായി ഇകെ ഹസ്സന്‍കുട്ടിയും വര്‍ക്കിങ് ചെയര്‍മാന്മാരായി എസ് ഭാസ്‌ക്കരപ്പിള്ള, ജോസ് കാലടി എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടിയായി രൂപീകൃതമായശേഷം കോട്ടയത്ത് ചേര്‍ന്ന സമ്പൂര്‍ണ്ണ സംസ്ഥാന കമ്മിറ്റിയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമാ. കെഎസ്സിയിലൂടെ രാഷ്ട്രീയത്തിലെത്തിയ ഹസ്സന്‍കുട്ടി വിദ്യാര്‍ത്ഥി, യുവജന വിഭാഗങ്ങളിലും സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ജനറല്‍ സെക്രട്ടറി, ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും ഹസ്സന്‍കുട്ടി വഹിച്ചിട്ടുണ്ട്.

Also Read: ബിനോയ് കോടിയേരിക്കെതിരായ പരാതി; വാദം പൂർത്തിയായി: വിധി നാളെ

വൈസ് ചെയര്‍മാന്മാരായി കെകെ ചെറിയാന്‍, എംഎം സുരേന്ദ്രന്‍, റുഖിയ ബീവി എന്നിവരെയും സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു.

First published: July 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...