കൊച്ചി: ഇലന്തൂരിൽ നാടിനെ ഞെട്ടിച്ച നരബലിയിൽ കൊലപാതകങ്ങൾക്ക് മുമ്പ് നഗ്ന പൂജ നടന്നതായി വിവരം. കട്ടിലിൽ കെട്ടിയിട്ടായിരുന്നു പൂജ. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇരകളെ ഷാഫി ഭഗവൽ സിംഗിന്റേയും ലൈലയുടേയും വീട്ടിൽ എത്തിച്ചത്. അഭിനയമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു നഗ്നപൂജ നടത്തിയത്. ഷാഫിയുടെ നേതൃത്വത്തിലായിരുന്നു പൂജ നടത്തിയത്. കൊലപാതകത്തിൽ ഷാഫിക്കും ഭഗവൽ സിംഗിനും ലൈലയ്ക്കും പങ്കുണ്ട്.
സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം ശേഖരിച്ചു. ശേഖരിച്ച രക്തം വീടിന്റെ വിവിധ ഭാഗങ്ങളിൽ തളിച്ചു. അതേസമയം, കൊല്ലപ്പെട്ട കാലടി സ്വദേശിനി റോസ്ലിന്റെ മൃതദേഹാവശിഷ്ടങ്ങൾ പൂർണമായി പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചു. പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ നേരത്തേ പുറത്തെടുത്തിരുന്നു. പത്മയുടെ ശരീരം 56 കഷ്ണങ്ങളാക്കിയതായും റോസ്ലിന്റേത് 5 കഷ്ണങ്ങളാക്കിയതായുമാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രതികളായ ഭഗവൽ സിങ്, ഭാര്യ ലൈല, ഏജന്റ് മുഹമ്മദ് ഷാഫി എന്നിവരെ ഇന്നുരാത്രി കൊച്ചിയിലേക്കു കൊണ്ടുപോകും.
കൊലപാതകത്തിന്റെ മാസ്റ്റർ ബ്രെയിൻ മുഹമ്മദ് ഷാഫിയാണ്. കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളാണ് യുവതികളെ ഭഗവൽ സിംഗിന്റെ അടുത്തെത്തിക്കുന്നത്. 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയാണ് ഇയാൾ. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നേരിടാനിരിക്കുകയായിരുന്നു. 2020 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.