നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോട്ടയത്ത് വയോധിക ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

    കോട്ടയത്ത് വയോധിക ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

    ഭാര്യയെ ഹാളിനുള്ളിൽ കിടക്കുന്ന നിലയിൽ ആണ് കണ്ടെത്തിയത്. ഭർത്താവിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലും. 

    ചിങ്ങവനം പൊലീസ്

    ചിങ്ങവനം പൊലീസ്

    • Share this:
    കോട്ടയം (Kottayam) കുറിച്ചി (kurichy) കേളൻകവലയിൽ ആണ്  വയോധിക ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ ഹാളിനുള്ളിൽ കിടക്കുന്ന നിലയിൽ ആണ് കണ്ടെത്തിയത്. ഭർത്താവിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലും.  ലോട്ടറിക്കച്ചവടക്കാരനായ കുറിച്ചി കേളൻ കവല കാഞ്ഞിരക്കാട്ട് വീട്ടിൽ ഗോപി (80), ഭാര്യ കുഞ്ഞമ്മ (78) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

    വയോധിക ദമ്പതിമാർ വീടിനുള്ളിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ വഴക്കുണ്ടായിരുന്നു എന്നാണ് നാട്ടുകാരിൽ നിന്നും പൊലീസിന് കിട്ടിയ വിവരം. ചൊവ്വാഴ്ച രാവിലെ ഇരുവരെയും കാണുന്നതിനായി കുഞ്ഞമ്മയുടെ സഹോദരൻ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് കുഞ്ഞമ്മയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിനുശേഷം ഇയാൾ വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് അടുക്കളയിൽ ഗോപിയെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

    സംഭവം നടന്ന ഉടൻ സഹോദരൻ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. പിന്നീട് സഹോദരൻ സ്ഥലത്ത് നിന്ന് പോയതായി നാട്ടുകാർ പറയുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം ചിങ്ങവനം പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്.  ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധനകൾ നടത്തി. തുടർന്നു ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പോലീസ് നടത്തിയിട്ടുണ്ട്. കോവിഡ് പരിശോധനാഫലം അടക്കം പുറത്തുവന്നശേഷം  പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ നടത്തും.പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും.

    Also Read- Joju George | 'ഷൈൻ ചെയ്യാനാണ് ഓരോരുത്തർ ഇറങ്ങിയിരിക്കുന്നത്': ജോജുവിനെതിരെ പി.സി. ജോർജ്

    സംഭവത്തെക്കുറിച്ച് ഇപ്പോഴും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല എന്ന് ചിങ്ങവനം പോലീസ് വ്യക്തമാക്കി.  കുഞ്ഞമ്മയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഒന്നുമില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം വരുത്താൻ ഇനിയും പോലീസിന് ആയിട്ടില്ല. പോസ്റ്റ്മോർട്ടം പരിശോധന റിപ്പോർട്ട് പുറത്തുവന്ന ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നാണ് ചിങ്ങവനം പോലീസ് അറിയിക്കുന്നത്. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തതാണോ എന്ന സംശയം നാട്ടുകാർ പങ്കുവെക്കുന്നുണ്ട്. എന്നാൽ ഇതുവരെയുള്ള പരിശോധനയിൽ അങ്ങനെ ഒരു സംശയം പോലീസിന് ഇല്ല.

    സംഭവത്തിൽ അടിമുടി ദുരൂഹതയുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. ഇത്രയധികം പ്രായമെത്തിയവർ ആത്മഹത്യയ്ക്ക് തയ്യാറാകുമോ എന്ന് സംശയമാണ് പലരും പങ്കുവെക്കുന്നത്. ദമ്പതിമാർക്ക് എന്തെങ്കിലും മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ആരെങ്കിലും ഇവരെ ഭീഷണിപ്പെടുത്തിയിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്. ബന്ധുക്കളിൽ നിന്നടക്കം കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് നടപടി ആരംഭിച്ചിരിക്കുന്നത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Rajesh V
    First published:
    )}