തിരുവനന്തപുരം: രാത്രി നമസ്കാരം കഴിഞ്ഞ് വരുന്നതിനിടെ അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് വയോധികൻ മരിച്ചു. തീപ്പുകൽ കല്ലൂർകോണം കുളത്തിൻകര കിഴക്കുംകര വീട്ടിൽ അബൂബക്കർ (60) ആണ് മരിച്ചത്. മേലേമുക്ക് മേരി മാതാ ജങ്ഷന് സമീപം ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം.
പോത്തൻകോട് പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി അതേ ദിശയിൽ വന്ന ബൈക്ക് അബൂബക്കറിനെ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ അബൂബക്കറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നസീമ ബീവി. മക്കൾ: ഷീബ, ഷഫീക്ക്. മരുമക്കൾ: ഷാജഹാൻ, സജീന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident in Thiruvananthapuram, Man died in bike accident