നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എറണാകുളത്ത് റോഡരികിൽ തള്ളിയ കക്കൂസ് മാലിന്യത്തിൽ തെന്നിവീണ് വയോധികന്‍ മരിച്ചു

  എറണാകുളത്ത് റോഡരികിൽ തള്ളിയ കക്കൂസ് മാലിന്യത്തിൽ തെന്നിവീണ് വയോധികന്‍ മരിച്ചു

  വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോർജ് വീണു കിടന്നിരുന്നത്. ഈ കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ തള്ളിയ നിലയിലാണ്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊച്ചി: എറണാകുളം (Ernakulam) കണ്ണമാലിയില്‍ (Kannamali) കക്കൂസ് മാലിന്യത്തില്‍ ചവിട്ടിതെന്നി വീണ് ഒരാള്‍ മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പി എ ജോര്‍ജ് (92) ആണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യത്തില്‍ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു. കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

   വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോർജ് വീണു കിടന്നിരുന്നത്. ഈ കാനയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ തള്ളിയ നിലയിലാണ്. ഈ മാലിന്യത്തില്‍ ചവിട്ടി തെന്നി കാനയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. വഴിയാത്രക്കാരാണ് ജോര്‍ജിനെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്.

   Also Read- പ്ലസ് ടു വിദ്യാർഥിനികളുടെ പ്രണയ കലഹം; ആളേക്കൂട്ടി വീടാക്രമണത്തിലും കത്തിക്കുത്തിലും കലാശിച്ചത് എങ്ങനെ?

   മരിച്ച ജോർജ് ദിവസവും രാവിലെ പള്ളിയില്‍ പോയി നേര്‍ച്ചയിടുന്നത് പതിവാക്കിയിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ പള്ളിയിലേക്ക് പോകുന്നതിനായി ഇറങ്ങിയപ്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് വിവരം. വീട്ടില്‍ ജോര്‍ജ് തനിച്ചാണ് താമസം. സംഭവസ്ഥലത്ത് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

   Also Read- Mullaperiyar Tree Felling| മരംമുറി ഉത്തരവിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം; ഉത്തരവ് ശ്രദ്ധയിൽപെട്ടത് ഇന്നലെയെന്ന് മന്ത്രി

   ഈ പ്രദേശങ്ങളില്‍ സ്ഥിരമായി ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളാറുണ്ടെന്നും രാത്രിയില്‍ മാലിന്യം തള്ളുന്നതിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ജോര്‍ജിനെ മാലിന്യം ഉപേക്ഷിക്കാന്‍ വന്നവര്‍ അപകടപ്പെടുത്തിയതാണോ എന്ന് സംശയമുണ്ടെന്നും നാട്ടുകാരില്‍ ചിലർ പറയുന്നു. കക്കൂസ് മാലിന്യമുള്‍പ്പെടെ റോഡരികില്‍ തള്ളുന്നതിനെതിരേ നാട്ടുകാര്‍ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നു.

   Also Read- Fuel Price| 'ഇന്ധന നികുതി കുറയ്ക്കണം'; എം വിൻസെന്റ് എംഎൽഎ നിയമസഭയിലെത്തിയത് സൈക്കിളിൽ
   Published by:Rajesh V
   First published:
   )}