വയനാട്: വയനാട് തോൽപ്പട്ടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. തോല്‍പ്പെട്ടി കക്കേരി കോളനിയിലെ കുട്ടന് (55)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാലിനും, കൈകള്‍ക്കും പരിക്കേറ്റ ഇയാളെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സൃഹൃത്തുക്കളായ 4 പേരോടൊപ്പം വനത്തിലെത്തി തേന്‍ ശേഖരിച്ച് തിരിച്ച് വരുന്നതിനിടെയായിരുന്നു ആക്രമണം. അക്രമത്തിൽ സുഹൃത്തുക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Wayanad, Wild Elephant Attack