• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide| കോഴിക്കോട് വീടിനുള്ളിൽ വയോധികയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ; ആത്മത്യായെന്ന് പ്രാഥമിക നിഗമനം

Suicide| കോഴിക്കോട് വീടിനുള്ളിൽ വയോധികയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ; ആത്മത്യായെന്ന് പ്രാഥമിക നിഗമനം

രാവിലെ വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് സംഭവം.

  • Share this:
    കോഴിക്കോട്: ചെറൂപ്പയിൽ വീടിനുള്ളിൽ വായോധികയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മാവൂർ ചെറൂപ്പ ജനതയിൽ 72 വയസ്സുള്ള ബേബിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

    രാവിലെ വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് സംഭവം. പൊലീസ് ഇൻക്വസ്റ്റ് നടത്തി. ആത്മത്യായാണെന്നാണ് (Suicide) പ്രാഥമിക നിഗമനം.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗെല്ല; മറ്റുള്ളവർക്കും രോഗലക്ഷണം

    കാസർകോട് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസാണ് ഇക്കാര്യം അറിയിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

    Also Read-ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് 7350 രൂപയ്ക്ക് മദ്യം വാങ്ങിയ യുവാക്കൾ 1380 രൂപയുടെ മദ്യകുപ്പി മോഷ്ടിച്ചു; ദൃശ്യം സിസിടിവിയിൽ

    ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള മറ്റ് കുട്ടികളിലും ഷിഗെല്ല രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ജില്ലയിൽ വിവിധ ആശുപത്രികളിലായി 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ്‌ ചികിത്സയിലുള്ളത്.

    ഭക്ഷ്യവിഷബാധയേറ്റവരുടെ രക്തവും മലവും കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് എ.വി.രാംദാസ് പറഞ്ഞു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    Published by:Naseeba TC
    First published: