നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് തനിച്ച് താമസിച്ചിരുന്ന വയോധിക മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

  മലപ്പുറത്ത് തനിച്ച് താമസിച്ചിരുന്ന വയോധിക മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

  പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുറ്റിപ്പുറം വെള്ളറമ്പിലും തനിച്ച് താമസിച്ചിരുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മലപ്പുറം: തവനൂരിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്ന വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ. കടകശ്ശേരി സ്വദേശി ഇയ്യാത്തൂട്ടി (70)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതേദഹം കണ്ടെത്തുന്നത്.

   ഇവരുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് മോഷണശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവർക്ക് ഭക്ഷണവുമായെത്തിയ ബന്ധുവാണ് മൃതദേഹം ആദ്യം കാണുന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

   Also Read-കാമുകനൊപ്പം ഒളിച്ചോടിയത് ഭർത്താവിന്‍റെ പ്രത്യേക ശീലം കാരണമെന്ന് വീട്ടമ്മ; പൊലീസിനും അമ്പരപ്പ്

   കഴിഞ്ഞ ഒരുവർഷമായി ഇയ്യാത്തൂട്ടി ഇവിടെ ഒറ്റയ്ക്ക് കഴിഞ്ഞുവരികയായിരുന്നു. പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുറ്റിപ്പുറം വെള്ളറമ്പിലും തനിച്ച് താമസിച്ചിരുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ(65)യെയാണ് വീട്ടിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇവരുടെ മരണകാരണം തലയ്ക്കേറ്റ പരിക്കാണെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.

   കനമുള്ള എന്തോ വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചതാണെന്ന് സ്ഥിരീകരിച്ചിരുന്നു. മാരകമായ അഞ്ച് മുറിവുകളാണ് തലയിലുണ്ടായിരുന്നത്. രണ്ട് മരണങ്ങളും ഏതാണ്ട് സമാനമായ രീതിയിൽ ആയതിനാൽ ഒരേ സംഘം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

   ആ സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ പ്രദേശവാസികൾക്ക് നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}