• HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead | ഫ്‌ലാറ്റിലെ താമസക്കാരിയായ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തി; 12-ാം നിലയില്‍നിന്ന് ചാടിയതാണെന്ന് നിഗമനം

Found Dead | ഫ്‌ലാറ്റിലെ താമസക്കാരിയായ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തി; 12-ാം നിലയില്‍നിന്ന് ചാടിയതാണെന്ന് നിഗമനം

രാവിലെ നടക്കാന്‍ പോകുന്നുവെന്നു പറഞ്ഞിറങ്ങിയ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി: ഫ്‌ലാറ്റിലെ താമസക്കാരിയായ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടപ്പള്ളി ഫ്‌ലാറ്റിലെ താമസക്കാരിയായ ചന്ദ്രിക(63)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 12-ാം നിലയില്‍നിന്ന് ഇവര്‍ താഴേക്കു ചാടിയതാണെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

    രാവിലെ നടക്കാന്‍ പോകുന്നുവെന്നു പറഞ്ഞിറങ്ങിയ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിനൊപ്പം ദുബായില്‍നിന്നു കഴിഞ്ഞ ദിവസമാണു ചികിത്സയ്ക്കായി ഇവര്‍ കൊച്ചിയില്‍ എത്തിയത്.

    Also Read-Lightning | മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

    Death | ഉണങ്ങിനിന്ന തെങ്ങിനോട് ചേര്‍ന്ന് തീയിട്ടു; തെങ്ങ് കടപുഴകി വീണ് ഒരാള്‍ മരിച്ചു; 3 പേര്‍ക്ക് പരിക്ക്

    കോഴിക്കോട്: ഉണങ്ങി നിന്ന തെങ്ങിന്റെ അടിഭാഗത്ത് തീപടിച്ച് തെങ്ങ് കടപുഴകി(coconut tree) വീണ് ഒരാള്‍ മരിച്ചു(Death). പൂളക്കടവ് കൊഴമ്പുറത്ത് ഭഗവതി ക്ഷേത്രത്സവത്തിനിടെയാണ് അപകടം ഉണ്ടായത്. വെള്ളിമാടുകുന്ന് കാട്ടറ പൊയില്‍ താഴത്ത് ഗണേഷാണ് (60) മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

    ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. പാറോപ്പടി കൊല്ലറക്കല്‍ സുധീഷ് (44), സുനി, പറമ്പില്‍ ബസാറിലെ ഓയില്‍ മില്‍ ജീവനക്കാരന്‍ പ്രഭാത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Also Read-Accident | ഐഎസ്എൽ ഫൈനൽ കാണാൻ ബൈക്കിൽ ഗോവയിൽ പോകുന്നതിനിടെ അപകടം; രണ്ട് യുവാക്കൾ മരിച്ചു

    ഉണങ്ങിനിന്ന തെങ്ങിനോട് ചേര്‍ന്ന് ആരോ തീയിട്ടതാണ് തീ പടരുന്നതിന് കാരണമായതെന്നാണ് വിവരം. നാട്ടുകാര്‍ ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തി. വെള്ളിമാടുകുന്നില്‍ നിന്ന് അഗ്‌നി രക്ഷാ സേനയും ചേവായൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.
    Published by:Jayesh Krishnan
    First published: