• HOME
  • »
  • NEWS
  • »
  • kerala
  • »
  • എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് മര്‍ദനം: പൊലീസിന് വീഴ്ച പറ്റിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് മര്‍ദനം: പൊലീസിന് വീഴ്ച പറ്റിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

സംഘര്‍ഷ സാധ്യത ഉണ്ടായിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ആളെ സ്ഥലത്തക്ക് വിളിച്ചില്ല. മാര്‍ച്ചില്‍ പങ്കെടുത്ത എം.എല്‍.എയ്ക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം പൊലീസിന് ഒഴിവാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

news18

news18

  • News18
  • Last Updated :
  • Share this:
    കൊച്ചി: എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെ സി.പി.ഐ നേതാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നു ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സി.പി.ഐ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് വ്യാപകമായി മര്‍ദിച്ചു. സംഘര്‍ഷ സാധ്യത ഉണ്ടായിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ആളെ സ്ഥലത്തക്ക് വിളിച്ചില്ല. മാര്‍ച്ചില്‍ പങ്കെടുത്ത എം.എല്‍.എയ്ക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം പൊലീസിന് ഒഴിവാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    Also Read ഞാന്‍ ആരുടെയും തടവറയിലല്ല: കാനം

    ഇതിനിടെ കൈയ്ക്ക് പരുക്ക് പറ്റിയെന്നതിന്റെ തെളിവ് എല്‍ദോ എബ്രഹാം എം.എല്‍.എ കളക്ടര്‍ക്ക് കൈമാരി. തനിക്ക് പരുക്ക് പറ്റിയില്ലെന്ന പ്രചരണം വ്യാജമാണെന്നു തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി.

    Also Read  ഐ.ജി ഓഫീസ് മാര്‍ച്ചില്‍ CPI നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

    പൊലീസ് മര്‍ദനത്തിലെ പരുക്ക് ബോധ്യപ്പെടുത്താന്‍ ജനപ്രതിനിധിക്ക് തെളിവ് നല്‍കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. ഇടത് കൈക്ക് ഫ്രാക്ചര്‍ ഉണ്ടെന്നു തെളിയിക്കുന്ന സി.ടി.സ്‌കാന്‍ റിപ്പോര്‍ട്ടാണ് കലക്ടര്‍ക്ക് കൈമാറിയതെന്നും എം.എല്‍.എ വ്യക്തമാക്കി.

    Also Read പൊലീസ് മർദ്ദിച്ചത് MLA ആണെന്ന് മനസിലാക്കിയിട്ട് തന്നെ:  എൽദോ എബ്രഹാം MLA



     
    First published: