HOME » NEWS » Kerala » ELDHO ABRAHAM MLA TOLLED OVER A FACEBOOK POST ON COVID IN MUVATTUPUZHA 2

മൂവാറ്റുപുഴയിൽ കോവിഡ് പ്രതിരോധം പാളിയെന്ന് എൽദോ ഏബ്രഹാം എംഎല്‍എ; 'ഇമോഷണലാകാതെ' യെന്ന് സോഷ്യൽമീഡിയ

നിയുക്ത എം.എൽ.എ നോക്കുകുത്തിയായെന്നു കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ എൽദോയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ട്രോളുകളുമാണുള്ളത്

News18 Malayalam | news18-malayalam
Updated: May 15, 2021, 9:29 PM IST
മൂവാറ്റുപുഴയിൽ കോവിഡ് പ്രതിരോധം പാളിയെന്ന് എൽദോ ഏബ്രഹാം എംഎല്‍എ; 'ഇമോഷണലാകാതെ' യെന്ന് സോഷ്യൽമീഡിയ
Eldhi_Abraham
  • Share this:
കൊച്ചി: മൂവാറ്റുപുഴയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താറുമാറായെന്ന വിമർശനവുമായി എൽദോ എബ്രഹാം എംഎൽഎ. നിയുക്ത എം.എൽ.എ നോക്കുകുത്തിയായെന്നു കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ എൽദോയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ട്രോളുകളുമാണുള്ളത്. 'താങ്കളാണ് ഇപ്പോഴും മൂവാറ്റുപുഴയുടെ MLA, തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഒരാൾ MLA ആകില്ല. പ്രോട്ടോക്കോൾ പ്രകാരം സത്യപ്രതിജ്ഞ ചെയ്യണം സ്വയം വിഡ്ഡിയാകല്ലെ'- എന്നാണ് ഒരാൾ കമന്‍റിട്ടിരിക്കുന്നത്.

'നിയുക്ത എം എൽ എ യോടൊപ്പം താങ്കൾക്കും പ്രവർത്തിക്കാമല്ലോ , എൽദോ! മാതൃകയാകൂ; ഫേസ്ബുക് വിമർശനം പിന്നെ നടത്താം'- എന്നാണ് ഫേസ്ബുക്കിൽ വന്ന ഒരു കമന്‍റ്. 5 കൊല്ലം ഭരിച്ചിട്ടു നിങ്ങളെ പിന്നെ കണ്ടത് ഇലക്ഷൻ സമയത്തു ആണ് ആ നിങ്ങള് ആണോ ഇപ്പോൾ കിടന്നു മോങ്ങുന്നത്'- എന്നു മറ്റൊരാൾ ചോദിക്കുന്നു.

നിയുക്ത എംഎൽഎ മാത്യു കുഴൽനാടൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും, എൽദോയ്ക്കും അവർക്കൊപ്പം ചേരാവുന്നതാണെന്നും നിരവധി പേർ കമന്‍റിട്ടിട്ടുണ്ട്. അതിനിടെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി, നിയുക്ത എംൽഎയെ അഭിനന്ദിച്ച് രംഗത്തു വരികയും ചെയ്തു. കോവിഡ് പ്രതിരോധത്തിനായി മാത്യു കുഴൽന്നാടൻ സ്വീകരിക്കുന്ന നടപടികളെ നിരവധി പേർ പ്രശംസിക്കുന്നുണ്ട്.

എൽദോ എബ്രഹാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

മൂവാറ്റുപുഴയിൽ നാഥൻ ഉണ്ടോ?
കഴിഞ്ഞ 13 ദിവസം മൂവാറ്റുപുഴയിൽ കോവിഡ് മരണം 48!!
3091 രോഗികൾ !
എന്താണ് പ്രധാന കാരണങ്ങൾ ?
ഉത്തരം:
ആരോഗ്യം -റവന്യൂ- തദ്ദേശ - പോലീസ് വകുപ്പുകളെ തമ്മിൽ യോജിപ്പിക്കാൻ നേതൃത്വം ഇല്ല.
UDFപഞ്ചായത്ത് - നഗരസഭ ഭരണാധികാരികളുടെ പിടിപ്പ് കേട്..
ഡോക്ടർമാർ, ഇതര ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടി ഇല്ല.
FLTC ,DCC കൾ തുടങ്ങാൻ തയ്യാറാകുന്നില്ല!
പി.എച്ച്.സി, സി.എച്ച്.സി, ജനറൽ ആശുപത്രികളെ സുസജ്ജമാക്കാൻ മൂവാറ്റുപുഴയിലെ പ്രധാന ചുമതല വഹിക്കുന്ന UDF ജനപ്രതിനിധികൾക്ക് കഴിയുന്നില്ല...
ആകെ പ്രതീക്ഷ നൽകുന്നതും പ്രവർത്തിച്ച് ആശങ്കകൾ അകറ്റുന്നതും മൂവാറ്റുപുഴയിലെ ഡോക്ടർമാർ മുതൽ ആശാ വർക്കർമാർ വരെ ഉള്ള ആരോഗ്യ പ്രവർത്തകരുടെ അക്ഷീണ പ്രയത്നം... കഷ്ടപ്പെടുന്ന കുറേ പോലീസുകാരും...

നിയുക്ത എം.എൽ.എയും UDF ഉം നോക്കുകുത്തിയായി മാറി.
മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും ,വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, പി.ച്ച്.സി.കളിലുമായി LDF സർക്കാർ നടപ്പാക്കിയ മാതൃകാ പ്രവർത്തനത്തിന് തുടർച്ചയുണ്ടാകണം. ആരക്കുഴ പഞ്ചായത്തിൽ പ്രാഥമിക ചികിൽസ കേന്ദ്രം ആരംഭിക്കാത്തതിന്റെ പേരിൽ സമരം ചെയ്ത UDF നേതൃത്വവും ഇപ്പോഴത്തെ നിയുക്ത എം.എൽ.എ.യും ആദ്യം ചെയ്യേണ്ടത് FLTC തുടങ്ങാൻ ഉള്ള ആർജ്ജവം കാണിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയാകട്ടെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ധൂർത്ത് നടത്തി എന്നത് മാത്രം അല്ല ദുരിതകാലത്ത് 48 ലക്ഷം മുതൽ മുടക്കി പണിത FLTC പൊളിച്ച് മാറ്റി. ഇപ്പോൾ DCC ആക്കാൻ പുതിയ അഴിമതിയുടെ പണി തുടരുകയാണ്. വിചിത്രം എന്നല്ലാതെ മറ്റെന്ത് പറയാൻ!

യാതൊന്നും ചെയ്യാതെ കൈ കെട്ടി നിൽക്കുന്ന നേതൃത്വം ഇനി എങ്കിലും ചെയ്യേണ്ടത് ഭയപ്പാടില്ലാതെ രംഗത്തിറങ്ങണം. നൂറ് കണക്കിന് രോഗികളുടെയും ബന്ധുക്കളുടേയും ആശങ്ക അകറ്റാൻ ബസ്സപ്പെട്ടവർക്ക് സാധിക്കുന്നില്ല. ഇനിയും ഈ സ്ഥിതി തുടർന്നാൽ മരണസംഖ്യ ക്രമാതീതമായി ഉയരും.സർക്കാർ നിർദ്ദേശിക്കുന്ന പ്രതിരോധ പ്രവർത്തന മാർഗ്ഗങ്ങൾ ഇച്ഛാശക്തിയോടെ നടപ്പാക്കണം. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന് പഞ്ചായത്ത് - നഗരസഭ അധികൃതർ അടിയന്തര പ്രാധാന്യം നൽകണം.
നടുവൊടിഞ്ഞ് ജോലി ചെയ്തുവരുന്ന ആരോഗ്യമേഖലയിലെ ഓരോരുത്തരേയും അഭിനന്ദിക്കുന്നു.

"കോവിഡ് ഡിഫൻസ് ബ്രിഗേഡ് "വെള്ളത്തിലെ വരയാണ് എന്ന് ആർക്കാണ് അറിയാത്തത്! തെറ്റിദ്ധാരണ പരത്തുന്നതിൽ ഡോക്ടറേറ്റ് എടുത്തവർക്ക് കാലം മാപ്പു തരില്ല. ആദ്യം സർക്കാർ സംവിധാനം കാര്യക്ഷമമാക്കു.. ജാള്യത മറയ്ക്കാൻ ഉള്ള മാന്ത്രിക വടികൾ പിന്നീടാകാം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത കേന്ദ്രമായി മൂവാറ്റുപുഴ മാറിയപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന കുറുക്കുവഴികൾ കൊണ്ട് നാട് രക്ഷപ്പെടില്ല.
ധ്രുതഗതിയിലുള്ള നടപടികളാണ് ആവശ്യം. നാട് കാത്തിരിക്കുന്നത് ജനങ്ങളുടെ അടിത്തട്ടിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തലാണ്. വർത്തമാനകാലത്തെ ഗൗരവമുള്ള പാവപ്പെട്ടവന്റെ വിഷമതകൾക്ക് ശമനം കാണാൻ മുണ്ട് മടക്കി കീഴോട്ട് ചെല്ലണം. ഉപരിതല ജാടകൾ മതിയാകില്ല....
Published by: Anuraj GR
First published: May 15, 2021, 9:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories