• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോണ്‍ഗ്രസിന്‍റെ തീരുമാനം അംഗീകരിക്കുന്നു, പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്കളങ്കത തെളിയിക്കും': എല്‍ദോസ് കുന്നപ്പിള്ളി

'കോണ്‍ഗ്രസിന്‍റെ തീരുമാനം അംഗീകരിക്കുന്നു, പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്കളങ്കത തെളിയിക്കും': എല്‍ദോസ് കുന്നപ്പിള്ളി

കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടിയെന്നും എല്‍ദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പറഞ്ഞു. 

  • Share this:
ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതികരിച്ച് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പാർട്ടി എടുത്ത ഏത് തീരുമാനവും താന്‍ അംഗീകരിക്കുന്നു.വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും, കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന സൂചനയാണ് തനിക്കെതിരായ നടപടിയെന്നും എല്‍ദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പറഞ്ഞു.

പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ല. പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും തന്‍റെ നിഷ്കളങ്കത തെളിയിക്കും.ആരോപണങ്ങൾ എല്ലാം സത്യം ആണെന്ന് ആരും കണ്ണടച്ചു വിശ്വസിക്കരുതെന്നും എല്‍ദോസ് കുന്നപ്പിള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം എല്‍ദോസ് കുന്നപ്പിള്ളിലെ അന്വേഷണ സംഘം നാളെയും ചോദ്യം ചെയ്യും. മൊബൈല്‍ ഫോണ്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read-എൽദോസ് കുന്നപ്പിള്ളിയെ കെപിസിസി‌ സസ്പെൻഡ് ചെയ്തു; 'വിശദീകരണം പൂർണമായും തൃപ്തികരമല്ല'

ബലാത്സംഗക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് എൽദോസ് കുന്നപ്പിള്ളി കോണ്‍ഗ്രസിന് നൽകിയ വിശദീകരണം പൂർണമായും തൃപ്തികരമല്ലെന്ന് ഉന്നത നേതൃത്വം വിലയിരുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എല്‍ദോസ് കുന്നപ്പിള്ളിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.  ആറ് മാസം നിരീക്ഷണ കാലയളവായിരിക്കുമെന്നും തുടർനടപടി അതനുസരിച്ച് തീരുമാനിക്കുമെന്നും കെപിസിസി പ്രസ്താവനയിൽ പറയുന്നു.

കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക്  വ്യാഴാഴ്ച്ച മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

സംസ്ഥാനം വിട്ട് പോകരുത്,ഫോണും പാസ്പോർട്ടും അന്വേഷണ സംഘത്തെ ഏൽപ്പിക്കണം, സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകൾ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
Published by:Arun krishna
First published: