നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ‘ആര്‍.എസ്.എസ് ചതിച്ചു; തെറ്റിദ്ധരിപ്പിച്ച് ഫോട്ടോ എടുത്തു’; രാമക്ഷേത്ര സംഭാവനയില്‍ എല്‍ദോസ് കുന്നപ്പിള്ളി

  ‘ആര്‍.എസ്.എസ് ചതിച്ചു; തെറ്റിദ്ധരിപ്പിച്ച് ഫോട്ടോ എടുത്തു’; രാമക്ഷേത്ര സംഭാവനയില്‍ എല്‍ദോസ് കുന്നപ്പിള്ളി

  ഇരിങ്ങോൾ കാവിന്റെ ഭാരവാഹികളെന്നു പറഞ്ഞ് എത്തിയവരാണ് തന്നോട് 1000 രൂപ സംഭാവന വാങ്ങുകയും ഫോട്ടോ എടുക്കുകയും ചെയ്ത്.

  News18

  News18

  • Share this:
   കൊച്ചി:  അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് ആർ.എസ്.എസ് പ്രവർത്തകർക്ക് സംഭവന നൽകിയ കോൺഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പള്ളി വിവാദത്തിൽ.  ആർ.എസ്.എസ് പ്രവർത്തകർക്ക്  സംഭാവന നൽകി, രാമക്ഷേത്രത്തിന്റെ മാതൃക സ്വീകരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു. എന്നാൽ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ആർ.എസ്.എസ്. പ്രവർത്തകർ ഫോട്ടോ എടുത്തതെന്നാണ് എം.എൽ.എ വിശദീകരിക്കുന്നത്.

   തന്നെ തെറ്റിദ്ധരിപ്പിച്ച് ഫോട്ടോ എടുത്തതാണെന്നാണ് എം.എൽ.എ. ഇപ്പോൾ വിശദീകരിക്കുന്നത്. ഇരിങ്ങോൾ കാവിന്റെ ഭാരവാഹികളെന്നു പറഞ്ഞ് എത്തിയവരാണ് തന്നോട് 1000 രൂപ സംഭാവന വാങ്ങുകയും ഫോട്ടോ എടുക്കുകയും ചെയ്ത്. താൻ മതേതരത്വം ഉയർത്തിപ്പിടിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആളാണെന്നും എൽദേസ് കുന്നപ്പിള്ളി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കുന്നു.

   Also Read രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നൽകി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ

   ആര്‍എസ്എസ് ചതിച്ചതാണ്. രാഷട്രീയ ലക്ഷ്യത്തോടെയാണ് എന്നെ അവര്‍ സമീപിച്ചത്. ഏതെങ്കിലും മതവിഭാഗത്തിന് വേദനിച്ചെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. അനാവശ്യ വിവാദമുണ്ടാക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം. മുസ്‌ലിം സംഘടനകളല്ല എല്‍ഡിഎഫാണ് വലിയ പ്രശ്‌നമായി ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത്. എല്‍ഡിഎഫ് ഇത് രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണ്,’ എല്‍ദോസ് കുന്നപ്പിള്ളിപറഞ്ഞു.

   " ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പ്രശ്നത്തിൽ എന്നെ പോലെ ഒരു മതേതരവാദിയെ ഉൾപ്പെടുതത്തുന്നത് ശരിയല്ല. തെറ്റിദ്ധരിപ്പിച്ചാണ് ഫോട്ടോ എടുത്തത്. മനപൂർവം കബളിപ്പിച്ച് തെറ്റായ രീതിയിൽ എന്നെ അതിൽ പെടുത്തുകയായിരുന്നു." കുന്നപ്പിള്ളി പറഞ്ഞു.


   ‘ജില്ലാ പ്രചാരക് അജേഷ്‌ കുമാർ, വിദ്യാർഥി പ്രമുഖ് അനിലൻ ശങ്കർ, കെ.ആർ. സുഭാഷ്, പി.എസ്. ശരത്, അരവിന്ദ് എന്നിവർക്കൊപ്പം എം.എൽ.എ. നിൽക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എം.എൽ.എ. ഓഫീസിലെത്തിയാണ് ഇവർ സംഭാവന വാങ്ങി ഫോട്ടോ എടുത്തത്.
   Published by:Aneesh Anirudhan
   First published:
   )}