• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തട്ടിപ്പ് വശമില്ല; വിശ്വസിക്കുന്ന ദൈവം മാത്രം തുണ'; ഫേസ്ബുക്ക് പോസ്റ്റിട്ട് ഫോൺ ഓഫാക്കി എല്‍ദോസ് കുന്നപ്പിള്ളി MLA

'തട്ടിപ്പ് വശമില്ല; വിശ്വസിക്കുന്ന ദൈവം മാത്രം തുണ'; ഫേസ്ബുക്ക് പോസ്റ്റിട്ട് ഫോൺ ഓഫാക്കി എല്‍ദോസ് കുന്നപ്പിള്ളി MLA

പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദിയെന്നും എൽദോസ് കുന്നപ്പിളളി

  • Share this:
കൊച്ചി: നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്‌‌ എൽദോസ് കുന്നപ്പിള്ളി എംഎൽഎ. വിശ്വസിക്കുന്ന ദൈവം മാത്രമാണ് തുണയെന്ന് എല്‍ദോസ് കുന്നപ്പിള്ളി ഫേസ്ബുക്കില്‍ കുറിച്ചു. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കുന്നുവെന്നും എൽദോസ് കുന്നപ്പിള്ളി.

പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദിയെന്നും എൽദോസ് കുന്നപ്പിളളി എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. പീഡനക്കേസിൽ പൊലീസ് കേസെടുത്തതോടെ ഒളിവിൽ തുടരുകയാണ് എല്‍ദോസ് കുന്നപ്പിള്ളി.

Also Read-പരാതിക്കാരി ഫോൺ മോഷ്ടിച്ചെന്ന് എൽദോസ് കുന്നപ്പിള്ളിലിന്റെ ഭാര്യയുടെ പരാതി; കേസെടുത്തു

നിലവിൽ സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് എല്‍ദോസ് ഒളിവിലാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എംഎല്‍എ എത്തിയിരിക്കുന്നത്.

Also Read-'എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ മദ്യപിച്ച് വീട്ടിലെത്തി മർദിച്ചു; കേസ് ഒത്തുതീർപ്പാക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം നൽകി': പരാതിക്കാരി

ഫേസ്ബുക്ക്  പോസ്റ്റിന്റെ പൂർണരൂപം
നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിൻതുണച്ചവർക്കും പിൻതുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദി.
Published by:Jayesh Krishnan
First published: