• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സംസ്ഥാനത്തെ കുഴികളിൽ മനുഷ്യ രക്തം വീഴുന്നു; പൊതുമരാമത്ത് വകുപ്പ് കാലന്‍റെ തോഴനായി മാറുന്നു': എൽദോസ് കുന്നപ്പിള്ളിൽ MLA

'സംസ്ഥാനത്തെ കുഴികളിൽ മനുഷ്യ രക്തം വീഴുന്നു; പൊതുമരാമത്ത് വകുപ്പ് കാലന്‍റെ തോഴനായി മാറുന്നു': എൽദോസ് കുന്നപ്പിള്ളിൽ MLA

റോഡിലെ കുഴി സംബന്ധിച്ച അടിയന്തരപ്രമേയത്തിന് മന്ത്രിയുടെ വിശദീകരണത്തോടെ സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ കുഴിയെ ചൊല്ലി നിയമസഭയിൽ ശക്തമായ വാദപ്രതിവാദം. സംസ്ഥാനത്തെ കുഴികളിൽ മനുഷ്യ രക്തം വീഴുന്നു; പൊതുമരാമത്ത് വകുപ്പ് കാലന്‍റെ തോഴനായി മാറുന്നുവെന്നും കോൺഗ്രസ് എംൽഎ എൽദോസ് കുന്നപ്പിള്ളിൽ അടിയന്തരപ്രമേയ നോട്ടീസിൽ ആഞ്ഞടിച്ചു. റോഡിലെ കുഴികളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ന്യൂസ് 18 നൽകിയ വാർത്ത പരാമർശിച്ചായിരുന്നു എൽദോസ് കുന്നപ്പിള്ളി സർക്കാരിനെതിരെ രംഗത്തെത്തിയത്.

    അതേസമയം റോഡിലെ കുഴി പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമം നടക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ കാലാവസ്ഥ അടക്കം ഇതിനു കാരണമാണ്. പ്രശ്നം പരിഹരിക്കാൻ മഴക്കാലത്ത് ആസൂത്രണ പ്രവർത്തനങ്ങൾ നടക്കുന്നു. ടാസ്ക് ഫോഴ്സുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു കുഴി പോലും ഇല്ലാത്ത റോഡുകളായി മാറണം എന്നാണ് സർക്കാരിൻറെ ആഗ്രഹം. ഘട്ടം ഘട്ടമായി അത് കൈവരിക്കും. കഴിഞ്ഞ ജൂലൈയേക്കാൾ ഇപ്പോൾ റോഡുകളിൽ കുഴി കുറവാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതികൾ സർവകാല റെക്കോർഡോടെ പൂർത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

    റോഡുകളിലെ കുഴിയിൽ കേരളവും കേന്ദ്രവും പരസ്പരം പഴി ചാരുന്നുവെന്നും പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥയാണ് റോഡിൽ കുഴി പെരുകാൻ കാരണമെന്നും എൽദോസ് കുന്നപ്പിള്ളി ആരോപിച്ചു. കുഴികൾ എന്നല്ല മുതല കുഴികൾ എന്നാണ് പറയേണ്ടതെന്ന് എൽദോസ് കുന്നപ്പള്ളി പരിഹസിച്ചു. ഇതിൽ നിന്ന് നാടിന്റെ മോചനമാണ് ആവശ്യം. സംസ്ഥാനത്തെ മുഴുവൻ റോഡുകളും മോശം അവസ്ഥയിലേക്കാണ്. കമലേശ്വരം കല്ലാട്ടുമുക്ക് റോഡ് ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണുള്ളത്. കോവളത്തേക്കുള്ള വിനോദ സഞ്ചാരത്തെ ഇത് ബാധിക്കുന്നു. റോഡിന്റെ സ്ഥിതി മലയാളിക്ക് അപമാനമാണെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

    തിരുവനന്തപുരം കമലേശ്വരം റോഡിന് ഏഴ് കോടി അനുവദിച്ചുവെന്നു കഴിഞ്ഞവർഷത്തെ കുഴികൾ എല്ലാം നികത്തിയെന്നും മന്ത്രി റിയാസ് പറഞ്ഞു. സർക്കാരിനെത്തിരെ ചിലർ തുടർച്ചയായി അപവാദ പ്രചരണം നടത്തുന്നു. സംസ്ഥാനത്തിന്റെ വികസനം തടയാനും സംസ്ഥാനത്തെ ആക്ഷേപിക്കാനും ആണ് ശ്രമിക്കുന്നത് . അത് തുറന്ന് കാട്ടും. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ചില കേന്ദ്രമന്ത്രിമാർ വന്നുപോകുന്നതെന്നും റിയാസ് പറഞ്ഞു.

    കേന്ദ്രമന്ത്രിമാരുമായി തമ്മിൽ തല്ലിയതല്ലെന്നു പറയേണ്ട കാര്യങ്ങൾ പറയേണ്ടേയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
    നിങ്ങൾക്ക് ബിജെപി കേന്ദ്രമന്ത്രിമാരുടെ വരവിന്റെ രാഷ്ട്രീയം തിരിച്ചറിയാത്തതല്ലല്ലോയെന്ന് മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. കോൺഗ്രസിൽ നിൽക്കുകയും ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ
    ബി ജെ പി രാഷ്ട്രീയത്തെ ഉപയോഗിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും റിയാസ് പറഞ്ഞു.

    അടിയന്തര പ്രമേയമല്ല ഞങ്ങളുടെ അടിയന്തിരം നടത്തിയാലും ബി ജെ പി ക്ക് എതിരേയുള്ള പോരാട്ടം തുടരുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. നമ്മളെല്ലാവരും റോഡിൽ യാത്ര ചെയ്യുന്നവരാണ് നമ്മുടെ കുടുംബങ്ങളും യാത്ര ചെയ്യുന്നു. എത്രയോ അപകടങ്ങൾ ഉണ്ടാകുന്നു. ഇത് ഇവിടെ ചർച്ച ചെയ്യുമ്പോഴും തൃശ്ശൂരിൽ ഒരാൾ റോഡ് അപകടത്തിൽ മരിച്ചു. ഈ കാര്യം പറയുമ്പോൾ മന്ത്രി എവിടേക്കാണ് കാടു കയറി പോയതെന്നും വി ഡി സതീശൻ ചോദിച്ചു.

    Also Read- റോഡിലെ കുഴിയെണ്ണുന്നവർ അറിയാൻ; കേരളത്തിൽ അഞ്ചു മണിക്കൂറിൽ നാല് അപകടങ്ങളിലായി ഏഴു മരണം

    മന്ത്രി രാഷ്ട്രീയമാണ് പറയുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഞങ്ങൾ ബിജെപിയെ സഹായിക്കുന്നു എന്നാണ് പറയുന്നത്. കഴിഞ്ഞ ജൂലൈയിലും ഇപ്പോഴും എത്ര കുഴികൾ ഉണ്ടെന്ന് ഞങ്ങൾ എണ്ണിയില്ല. എത്രയുണ്ടെന്ന് മന്ത്രിക്ക് അറിയാമോ എന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. റോഡിലെ കുഴിയെ പറ്റി പറയുമ്പോൾ പെരുമ്പാവൂരിൽ നൽകിയ തുകയുടെ കണക്കല്ല മന്ത്രി പറയേണ്ടത്. ആരുടെയും വീട്ടിൽ നിന്ന് കൊണ്ടുവന്ന പണമല്ലല്ലോ. ആരുടെയും ഔദാര്യമല്ലല്ലോ. അറ്റകുറ്റപ്പണിക്ക് തുക അനുവദിക്കാനും ടെൻഡർ നടപടികൾ തുടങ്ങാനും വൈകിയെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. സ്മൃതി ഇറാനിയുടെ ആഹ്വാനം ഏറ്റെടുത് രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത വരാണ് ഇടതുപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
    Published by:Anuraj GR
    First published: