തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ വി.എസ് ശിവകുമാര്‍ എം.എല്‍.എ സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ സെല്ലിനും പരാതി നല്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി ബി.ജെ.പിയെ സഹായിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ ഇത്തരം നടപടികളെന്ന് അന്വേഷിക്കണം. രാഷ്ട്രീയ നേട്ടത്തിനായി പൊതുജനമധ്യത്തില്‍ തന്റെ പേര് കളങ്കപ്പെടുത്താന്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ഗൂഢശക്തികളേയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മാതൃകപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Also Read
കളക്ടറുടെ ചേമ്പറിൽ ആദ്യമായി ഒരു വീൽചെയർ പ്രവേശിച്ചു; വോട്ടിൽ ചരിത്രം രചിക്കാൻ കോട്ടയം