കോഴിക്കോട്: വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ബി.ജെ.പി വോട്ടു മറിച്ചെന്ന ആരോപണമുന്നയിച്ച സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ ബി.ജെ.പി. പി.മോഹനന്റെ പ്രസ്താവന പിതൃശൂന്യമായ ആരോപണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന് പറഞ്ഞു. എല്ലാ കാലത്തും പരാജയം മണക്കുമ്പോള്‍ സി.പി.എം നടത്തുന്ന ആരോപണമാണിതെന്നും അതിനെ പുച്ഛിച്ച് തള്ളുകയാണെന്നും ജയചന്ദ്രന് പറഞ്ഞു.
സി.പി.എമ്മും കോണ്‍ഗ്രസും രണ്ട് കാലിലും ബാധിച്ച മന്താണ്. ഇതില്‍ ആര് ജയിച്ചാലും രാഹുല്‍ ഗാന്ധിക്കാണ് പിന്തുണ. രാഹുലിനാണ് പിന്തുണ. മൂന്ന് തവണ എം.എല്‍.എ ആയിട്ടും മന്ത്രിയാക്കാന്‍ കൊള്ളില്ലെന്നു പാര്‍ട്ടി തന്നെ വിലയിരുത്തിയയാളെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചത് അദ്ദേഹത്തെ ഒതുക്കുന്നതിന്റെ ഭാഗമായാണ്. ഇക്കാര്യം എല്ലാവര്ക്കും അറിയാം. മെയ് 23-വരെ കാത്തിരിക്കാനുള്ള ക്ഷമ ക്ഷമ സി.പി.എം കാണിക്കണമെന്നും ജയചന്ദ്രന് പറഞ്ഞു.
Also Read
ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎമ്മിന് പറയേണ്ടി വരും'; കെ.സുരേന്ദ്രന്ആരുടെ വോട്ടാണ് കോണ്‍ഗ്രസ് പാളയത്തിലേക്ക് പോയതെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകും. ബി.ജെ.പിക്ക് ബൂത്തില്‍ ഇരിക്കാന്‍ പോലും ആളുണ്ടായിരുന്നില്ലെന്നു പറഞ്ഞ മോഹനന് എവിടെയായിരുന്നെന്നും ജയചന്ദ്രന് ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.