HOME » NEWS » Kerala » ELECTION 2019 CANDIDATE PROFILE DR SASHI THAROOR CONGRESS CANDIDATE IN

അന്താരാഷ്ട്ര രംഗത്തെ ഇന്ത്യൻ മുഖം; തിരുവനന്തപുരത്ത് ഹാട്രിക് നേടാന്‍ തരൂര്‍

മൂന്നു പതിറ്റാണ്ടു നീണ്ട ഐക്യരാഷ്ടസഭാ സേവനത്തിന് വിരാമമിട്ട് 2008-ലാണ് തരൂര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

news18
Updated: March 29, 2019, 4:46 PM IST
അന്താരാഷ്ട്ര രംഗത്തെ ഇന്ത്യൻ മുഖം; തിരുവനന്തപുരത്ത് ഹാട്രിക് നേടാന്‍ തരൂര്‍
ശശി തരൂർ
  • News18
  • Last Updated: March 29, 2019, 4:46 PM IST
  • Share this:
തലസ്ഥാന നഗരം ഉള്‍പ്പെടുന്ന തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ഡോ. സശി തരൂരിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. 2014 ലേതു പോലെ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ നിന്നും ഇക്കുറിയും ജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് തരൂര്‍. സിറ്റിം എം.പി എന്ന നിലിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ എത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് തരൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്.

ആരാണ് തരൂര്‍?

മൂന്നു പതിറ്റാണ്ടു നീണ്ട ഐക്യരാഷ്ടസഭാ സേവനത്തിന് വിരാമമിട്ട് 2008-ലാണ് തരൂര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഐക്യരാഷ്ട്രസഭയില്‍ സമാധാന ദൂതന്‍, അഭയാര്‍ഥി പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലും കോഫി അന്നന്‍ സെക്രട്ടറി ജനറല്‍ ആയിരുന്ന കാലയളവില്‍ അണ്ടര്‍ സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഫി അന്നന്‍ സ്ഥാനമൊഴിഞ്ഞ ശേഷം ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യയുടെ പ്രതിനിധിയായി മത്സരിച്ചെങ്കിലും ബാന്‍ കി മൂണിനോട് പരാജയപ്പെട്ടു.

2009-ല്‍ തിരുവനന്തപുരത്തു നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തരൂര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014-ല്‍ രണ്ടാം തവണയും തിരുവനന്തപുരത്തു നിന്നും ലോക്‌സഭയിലെത്തിയ ഡോ.തരൂര്‍ രണ്ടാം യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായി. തുടര്‍ന്ന് മാനവശേഷി മന്ത്രാലയത്തിന്‍ സഹമന്ത്രിയായി.

ഡോ.ശശി തരൂരിന്റെ വിദേശകാര്യ രംഗത്തെ മികവും ദീര്‍ഘകാലപ്രവര്‍ത്തിപരിചയവും കണക്കിലെടുത്ത് പ്രതിപക്ഷത്തിനു ലഭിച്ച പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ പ്രതിനിധിയായി നിയോഗിക്കപ്പെട്ടു. ഡോ.തരൂരിന്റെ നേതൃത്വത്തില്‍ 80 ലധികം തവണയാണ് വിദേശകാര്യ പാര്‍ലമെന്ററി സമിതി യോഗം ചേര്‍ന്നത്. ദേശസുരക്ഷ, പാകിസ്ഥാനും ചൈനയടക്കമുള്ള അയല്‍ രാജ്യങ്ങളുമായുള്ള വിദേശകാര്യ ബന്ധം സംബന്ധിച്ചും പ്രവാസികളുടെ ക്ഷേമം, എമിഗ്രേഷന്‍ നിയമം എന്നീ വിഷയങ്ങളില്‍ 22 റിപ്പോര്‍ട്ടുകള്‍ ഡോ.തരൂരിന്റെ നേതൃത്വത്തിലുള്ള സമിതി പ്രസിദ്ധീകരിച്ചു.

അന്താരാഷ്ട്ര പ്രശസ്തനായ ഒരു ഇംഗ്ലീഷ് ഇന്ത്യന്‍ എഴുത്തുകാരൻ കൂടിയായ ഡോ.ശശി തരൂര്‍18 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍, പാക്സ് ഇന്‍ഡിക: ഇന്ത്യ ആൻഡ് ദ വേള്‍ഡ് ഓഫ് 21 സെഞ്ച്വറി, വൈ ഐ ആം എ ഹിന്ദു, ആന്‍ എറ ഓഫ് ഡാര്‍ക്ക്നസ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ രചനകൾ. അടുത്തിടെ പ്രസിദ്ധീകരിച്ച  'ദി പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍' എന്ന കൃതി പ്രധാനമന്ത്രിയെന്ന നിലയില്‍ പരാജയപ്പെട്ട നരേന്ദ്ര മോദിയെയാണ് വരച്ചുകാട്ടുന്നത്.

എന്തുകൊണ്ട് തരൂർ? 

എൽ.ഡി.എഫ്- യുഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിച്ച പാരമ്പര്യമുള്ള മണ്ഡ‍ലമെന്ന നിലയിൽ കോൺഗ്രസിന് തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ സാധിക്കുന്നതിൽ മികച്ച സ്ഥാനാർഥിയാണ് ഡോ. ശശി തരൂർ. 2014-ൽ ബി.ജെപി രണ്ടാം സ്ഥാനത്തെത്തിയ സാഹചര്യത്തിൽ ശക്തമായ ത്രികേണ മത്സരമാകും ഇക്കുറിയും തിരുവനന്തപുരത്ത് നടക്കുക. ആ മത്സരത്തെ അധിജീവിക്കാൻ കോൺഗ്രസിന്റെ പക്കലുള്ള തുറുപ്പു ചീട്ടാണ് ഡോ. ശശി തരൂർ എന്ന സിറ്റിംഗ് എം.പി.

മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും അന്താരാഷ്ട്ര രംഗത്തെ പ്രശസ്തിയുമൊക്കെയാണ് തരൂരിനെ മണ്ഡലത്തിൽ സ്വീകാര്യനാക്കി മാറ്റിയിരിക്കുന്നത്.

അനുകൂലഘടകം

എം.പിയെന്ന നിലയിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ പരാതിക്ക് അധീതനാണ് ശശി തരൂർ.  മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പിൽ തരൂരിന് ഗുണകരമാകും.  എഴുത്തുകാരനും നയതന്ത്രജ്ഞനും പ്രാസംഗികനുമെന്ന നിലയിലുള്ള അന്താരാഷ്ട്ര പ്രശസ്തിയും ഗുണകരമാകും.

ശക്തമായ ത്രികോണ മത്സരം നടന്നിട്ടും 2014-ലെ തെരഞ്ഞെടുപ്പിൽ തരൂരിന് 2,97,806 വോട്ടുകൾ നേടാനായത് ഇത്തവണയും ആത്മവിശ്വാസം പകരുന്നതാണ്.  കോൺഗ്രസ് അധികാരത്തിലെത്തിയാൽ തരൂർ മന്ത്രിയാകുമെന്ന് വോട്ടർമാർ വിശ്വസിക്കുന്നതും അനുകൂല ഘടകമാണ്.

Also Read കുമ്മനം രാജശേഖരന്‍: BJPയുടെ രണ്ടാം 'രാജേട്ടന്‍' തലസ്ഥാനം പിടിക്കുമോ

First published: March 28, 2019, 3:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories