• HOME
 • »
 • NEWS
 • »
 • kerala
 • »
 • കുമ്മനം രാജശേഖരന്‍: BJPയുടെ രണ്ടാം 'രാജേട്ടന്‍' തലസ്ഥാനം പിടിക്കുമോ

കുമ്മനം രാജശേഖരന്‍: BJPയുടെ രണ്ടാം 'രാജേട്ടന്‍' തലസ്ഥാനം പിടിക്കുമോ

കുമ്മനം രാജശേഖരൻ

കുമ്മനം രാജശേഖരൻ

 • Last Updated :
 • Share this:
  BJP കേരളത്തില്‍ ഏറ്റവും അധികം പ്രതീക്ഷ പുലര്‍ത്തുന്ന സീറ്റാണ് തിരുവനന്തപുരം. തലസ്ഥാനം പിടിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് ഏറ്റവും ജനസമ്മതനായ നേതാവിനെ തന്നെയാണ്. മിസോറം ഗവര്‍ണര്‍ പദവി രാജിവച്ച് ബിജെപി- ആര്‍എസ്എസ് നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയാണ് കുമ്മനം തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. ഒ. രാജഗോപാലിന് ശേഷം കുമ്മനം രാജശേഖരന്‍ പോരിനിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും നേതൃത്വം പ്രതീക്ഷിക്കുന്നുമില്ല.

  ആരാണ് കുമ്മനം

  നിലയ്ക്കല്‍ പ്രക്ഷോഭത്തിനും ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിനും നേതൃത്വം നൽകി. ഹിന്ദു ഐക്യവേദിയുടെയും ശബരിമല അയ്യപ്പ സേവാസംഘത്തിന്റെയും സെക്രട്ടറിയായി. 2015ല്‍ അപ്രതീക്ഷിതമായി ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി. കുമ്മനത്തിന്‍റെ നേതൃത്വത്തിൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താൻ ബിജെപിക്ക് സാധിച്ചു.

  പത്തനംതിട്ട: ഹാട്രിക്ക് തേടി UDF; പിടിച്ചെടുക്കാൻ LDF; അട്ടിമറിക്കാൻ NDA

  എന്തുകൊണ്ട് കുമ്മനം

  ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് 2019ലേത്. ശബരിമല സമരമടക്കം കേരളത്തില്‍ നേട്ടം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ബിജെപി ഏറ്റവും അധികം പ്രതീക്ഷ പുലര്‍ത്തുന്ന സീറ്റാണ് തിരുവനന്തപുരത്തേത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ ഇവിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ വിജയം സ്വന്തമാക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് കുമ്മനത്തെ രംഗത്തിറക്കിയത്.

  ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കവേയാണ് മിസോറം ഗവര്‍ണറായി കുമ്മനത്തെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നത്. ഇതോടെ സജീവ രാഷ്ട്രീയത്തില്‍നിന്ന് കുമ്മനത്തിന് മാറി നില്‍ക്കേണ്ടി വന്നു. ശബരിമല സമരത്തിലടക്കം ഇദ്ദേഹത്തിന്റെ അസാന്നിധ്യം വലിയ തിരിച്ചടിയായതായി പ്രവര്‍ത്തകര്‍ക്കിടയില്‍ പൊതുവികാരമുണ്ട്. ശശി തരൂരിനെ പോലൊരാള്‍ക്കെതിരെ കുമ്മനത്തെപ്പോലുള്ള ശക്തനായ നേതാവിനെ തന്നെ രംഗത്തിറക്കണമെന്ന പ്രവര്‍ത്തകരുടെ വികാരം കൂടി മാനിച്ചാണ് സ്ഥാനാര്‍ഥിയാക്കിയത്.

  Election 2019: അങ്കത്തട്ടൊരുക്കി വടകര- ഇത്തവണ പോരാട്ടം തീപാറും

  അനുകൂലഘടകം

  2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഉള്‍ക്കൊള്ളുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ മികച്ച മത്സരം കാഴ്ച വച്ചു കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം 7622 വോട്ടിന് കെ. മുരളീധരനോട് തോറ്റെങ്കിലും ഇടതുമുന്നണി സ്ഥാനാര്‍ഥി ടി എന്‍ സീമ മൂന്നാം സ്ഥാനത്തായത് ഇവിടെ കുമ്മനം മത്സരിച്ചതുകൊണ്ടാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിനുപുറമേ കഴക്കൂട്ടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. നേമത്ത് ഒന്നാമതും. ഇതൊക്കെ ഇത്തവണ ജയിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ബിജെപി നേതാക്കളും പറയുന്നു.

  തിരുവനന്തപുരത്തെ പാര്‍ട്ടി അടിത്തറയും ശബരിമല പ്രശ്‌നം ഉയര്‍ത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാന്‍ കുമ്മനത്തിന്റെ മടങ്ങിവരവ് സഹായിക്കുമെന്നുതന്നെയാണ് നേതൃത്വം വിലയിരുത്തുന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ ശശിതരൂരിനോട് 15,470 വോട്ടിന് തോറ്റെങ്കിലും കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നേമം എന്നീ നിയോജകമണ്ഡലങ്ങളില്‍ ഒന്നാമതായിരുന്നു. കോവളം, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലെ വോട്ടുമികവിലാണ് തരൂര്‍ രാജഗോപാലിനെ മറികടന്നത്. ഇപ്പോള്‍ സാഹചര്യങ്ങള്‍ കുറേക്കൂടി അനുകൂലമാണെന്നും ബിജെപി കരുതുന്നു.
  First published: