നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വൻ അട്ടിമറിക്ക് കാതോർത്ത് പി.പി. സുനീർ

  വൻ അട്ടിമറിക്ക് കാതോർത്ത് പി.പി. സുനീർ

  suneer

  suneer

  • News18
  • Last Updated :
  • Share this:
   രാഹുൽ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധയിലേക്ക് മാറിയിരിക്കുകയാണ് വയനാട് ലോക്സഭാ മണ്ഡലം. ഇടതു സ്ഥാനാർത്ഥിയായി എത്തിയ പി.പി. സുനീർ മണ്ഡലത്തിൽ അപരിചിതനല്ല. മുമ്പും ദേശീയ നേതാക്കളുമായി മത്സരിച്ച പരിചയസമ്പത്തുണ്ട്. മൂന്നു ഘട്ടം പ്രചാരണം പൂർത്തിയാക്കി നാമനിർദ്ദേശ പത്രികയും സമർപ്പിച്ച് മുന്നിൽ നിൽക്കുന്ന സുനീറിന് ഒപ്പമെത്താൻ രാഹുൽ ഗാന്ധിക്കും എൻഡിഎ സ്ഥാനാർത്ഥിക്കും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവരും

   ആരാണ് പി.പി. സുനീർ?

   പൊന്നാനി മാറാഞ്ചേരിയിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച പി.പി. സുനീർ വിദ്യാർത്ഥി-യുവജനസംഘടനകളിലൂടെയാണ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നത്. സംഘാടകനെന്ന നിലയിൽ സുനീറിന്‍റെ കീഴിൽ മലപ്പുറത്ത് സിപിഐ ഏറെ മുന്നേറി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയാണ് സുനീർ. 1999ലും 2004ലും പൊന്നാനിയിൽ മുസ്ലീം ലീഗിന്‍റെ ദേശീയ നേതാക്കളായ ബനാത്ത് വാല, ഇ അഹമ്മദ് എന്നിവർക്കെതിരെ ഏറ്റുമുട്ടിയ ചരിത്രം പി.പി സുനീറിന് ഉണ്ട്. രണ്ടുതവണയും ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോറ്റതെങ്കിലും ഒരിക്കൽക്കൂടി സുനീറിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് പാർട്ടി.

   എന്തുകൊണ്ട് സുനീർ?

   ഒരുകാലത്ത് മലപ്പുറം ജില്ലയിൽ സിപിഐയുടെ മുഖമായിരുന്ന കെഎൻഎ ഖാദർ, അഡ്വ. റഹ്മത്തുള്ള എന്നിവർ പാർട്ടി വിട്ടുപോയപ്പോൾ പാർട്ടിയുടെ സംഘാടക ചുമതലയേറ്റ യുവനേതാവായിരുന്നു പി.പി. സുനീർ. സംഘടനാപരമായി ഏറെ പിന്നാക്കം നിന്ന ജില്ലയിൽ പാർട്ടി സുനീറിന്‍റെ കീഴിൽ വളരെയേറെ മുന്നേറി. അതുകൊണ്ടുതന്നെ ഇത്തവണ വയനാട് സീറ്റിൽ മറ്റൊരു പേര് മുന്നോട്ടുവെക്കാൻ സിപിഐക്ക് ഇല്ലായിരുന്നു. എൽഡിഎഫ് മലപ്പുറം ജില്ലാ കൺവീനറെന്ന നിലയിൽ ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ സുനീർ സിപിഎമ്മിന് കൂടി സമ്മതനായ സ്ഥാനാർത്ഥിയെന്ന നിലയിലാണ് വയനാട്ടിൽ അവതരിപ്പിക്കുന്നത്.

   അനുകൂല ഘടകം

   ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ നിയോജകമണ്ഡലങ്ങളിൽ എൽഡിഎഫ് നടത്തിയ മുന്നേറ്റമാണ് ഇടതു ക്യാംപിന് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകം. കഴിഞ്ഞതവണ എതിർവശത്തായിരുന്ന എം.പി വീരേന്ദ്രകുമാർ, സി.കെ ജാനു എന്നിവർ ഇത്തവണ ഒപ്പമുള്ളതും പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. കർഷക പ്രശ്നങ്ങളും തോട്ടം തൊഴിലാളി വിഷയങ്ങളും പ്രചാരണ വിഷയമാക്കുന്ന അനുകൂലമാകുമെന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നു. കൂടാതെ എതിരാളിയായി രാഹുൽ ഗാന്ധി വരുന്നതോടെ സിപിഎമ്മിന്‍റെ ഉൾപ്പടെ സംഘടനാസംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള പ്രവർത്തനങ്ങളും പിന്തുണയ്ക്കുമെന്ന് ഇടതുമുന്നണി ആശിക്കുന്നുണ്ട്.
   First published:
   )}