നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'സില്‍മാ നടിയുടെ ഫോട്ടോ ഇട്ടാല്‍ തിരിച്ചറിയില്ലെന്ന് കരുതിയോ'; കളക്ടര്‍ അനുപമയെന്നു കരുതി നടി അനുപമയ്ക്ക് പൊങ്കാല

    'സില്‍മാ നടിയുടെ ഫോട്ടോ ഇട്ടാല്‍ തിരിച്ചറിയില്ലെന്ന് കരുതിയോ'; കളക്ടര്‍ അനുപമയെന്നു കരുതി നടി അനുപമയ്ക്ക് പൊങ്കാല

    കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ ഫേസ്ബുക്ക് പേജിലും പ്രതിഷേധ പൊങ്കാലയുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.

    നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജിൽ വന്ന കമന്റുകൾ.

    നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജിൽ വന്ന കമന്റുകൾ.

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ ജില്ലാ കളക്ടര്‍ ടി.വി അനുപമയാണെന്നു കരുതി നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ ഫേസ്ബുക്ക് പേജിലും പ്രതിഷേധ പൊങ്കാലയുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അനുപമ ആരാണെന്ന് മനസിലാകാത്ത ചിലര്‍ ലക്ഷ്യം തെറ്റി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജില്‍ എത്തിയെന്നാണ് സൂചന.

      അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്ന നസ്രാണി പേര് മാറ്റി അനുപമ പരമേശ്വരന്‍ എന്ന ഹിന്ദു പേരില്‍ വന്നാല്‍ ഞങ്ങള്‍  കണ്ടുപിടിക്കില്ല എന്ന് കരുതിയോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. നീ അയ്യപ്പനെ തൊട്ട് കളിക്കേണ്ട കളിച്ചാല്‍ ഞങ്ങള്‍ കളി പഠിപ്പിക്കുമെന്ന ഭീഷണിയും ചിലര്‍ മുഴക്കിയിട്ടുണ്ട്. അതേസമയം ഇത് സിനിമാ നടിയുടെ ഫേസ്ബുക്ക് പേജാണെന്നും കളക്ടറുടേതല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കമന്റുമായി എത്തുന്നവര്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല.

      ശബരിമലയുടെ പേരില്‍ വോട്ടഭ്യര്‍ഥിച്ചതിനാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് കളക്ടര്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു.

      Also Read ടി.വി അനുപമയുടെ ഫേസ്ബുക്ക് പേജില്‍ ശരണം വിളിയും പൊങ്കാലയും

      സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ചട്ടലംഘനമുണ്ടായെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയും പ്രതികരിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതാക്കളും പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അനുപമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലും സൈബര്‍ ആക്രമണം ആരംഭിച്ചത്.

      First published:
      )}