സുരേഷ് ഗോപിക്ക് നോട്ടീസ്; ടി.വി അനുപമയുടെ ഫേസ്ബുക്ക് പേജില്‍ ശരണം വിളിയും പൊങ്കാലയും

'സ്വമി ശരണം' എന്ന കമന്റാണ് വിമര്‍ശനവുമായെത്തുന്നവര്‍ പേജില്‍ പോസ്റ്റു ചെയ്യുന്നത്. ഇതിനിടെ കളക്ടര്‍ക്ക് പൊങ്കാല അര്‍പ്പിക്കുന്നവരെ പ്രതിരോധിക്കാനും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

news18
Updated: April 7, 2019, 8:51 PM IST
സുരേഷ് ഗോപിക്ക് നോട്ടീസ്; ടി.വി അനുപമയുടെ ഫേസ്ബുക്ക് പേജില്‍ ശരണം വിളിയും പൊങ്കാലയും
ടി.വി അനുപമ
  • News18
  • Last Updated: April 7, 2019, 8:51 PM IST
  • Share this:
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ സൈബര്‍ ആക്രമണം. അനുപമയുടെ ഫേസ്ബുക്ക് പേജിലാണ് പ്രതിഷേധ പൊങ്കാലയുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്. 'സ്വമി ശരണം' എന്ന കമന്റാണ് വിമര്‍ശനവുമായെത്തുന്നവര്‍ പേജില്‍ പോസ്റ്റു ചെയ്യുന്നത്. ഇതിനിടെ കളക്ടര്‍ക്ക് പൊങ്കാല അര്‍പ്പിക്കുന്നവരെ പ്രതിരോധിക്കാനും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

ശബരിമലയുടെ പേരില്‍ വോട്ടഭ്യര്‍ഥിച്ചതിനാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് കളക്ടര്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read 'കളക്ടർ പിണറായിയുടെ ദത്തുപുത്രിയാകാൻ ശ്രമം'  വിമർശനവുമായി ബി ഗോപാലകൃഷ്ണൻ

സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ചട്ടലംഘനമുണ്ടായെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയും പ്രതികരിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതാക്കളും പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അനുപമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലും സൈബര്‍ ആക്രമണം നടക്കുന്നത്.

First published: April 7, 2019, 8:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading