തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതിപ്പെടുന്നവര്‍ തന്നെ സാങ്കോതികപ്പിഴവ് തെളിയിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വോട്ടു മാറിപ്പോകുന്നെന്ന പരാതി ഉന്നയിച്ചയാള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ ഏതു ചിഹ്നത്തിന് വോട്ടു ചെയ്താലും താമരയ്ക്കു ലഭിക്കുമെന്ന പരാതി ഉന്നയിച്ച എബിന് എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ക്രമക്കേട് ചൂണ്ടിക്കാട്ടുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.
Also Read
വോട്ടര്‍ക്കെതിരെ കേസെടുത്തു; ആരോപണം തെളിയിക്കണമെന്ന് ടിക്കാറാം മീണതിരുവനന്തപുരം മണ്ഡലത്തിലെ കോവളത്തും ആലപ്പുഴ മണ്ഡലത്തിലെ ചേര്‍ത്തലയിലും സമാനമായ പരാതി ഉയര്‍ന്നിരുന്നു. ചേര്‍ത്തലയില്‍ വോട്ടിംഗ് യന്ത്രത്തില്‍ അപാകതയുണ്ടെന്നു കാട്ടി ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.