• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വയനാട്ടില്‍ രാഹുല്‍ ജയിക്കും; തുഷാറിന്റെ ജയത്തെപ്പറ്റി തിരക്കിയിട്ടില്ല': വെള്ളാപ്പള്ളി

'വയനാട്ടില്‍ രാഹുല്‍ ജയിക്കും; തുഷാറിന്റെ ജയത്തെപ്പറ്റി തിരക്കിയിട്ടില്ല': വെള്ളാപ്പള്ളി

Third Phase of Voting for Lok Sabha Elections 2019 | എന്‍.ഡി.എയ്ക്ക് കേരളത്തില്‍ നിന്നും സീറ്റ് ലഭിക്കുമോയെന്ന് അറിയില്ല. കുമ്മനവും സുരേന്ദ്രനും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി നടേശൻ

  • Share this:
    കൊല്ലം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതേസമയം എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാറിന്റെ വിജയം സംബന്ധിച്ച് താന്‍ തിരക്കിയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മകനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം വോട്ടു രേഖപ്പെടുത്തി മടങ്ങുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

    രാഹുല്‍ ഗാന്ധി ജയിക്കും. ബാക്കിയുള്ളവരുടെ കാര്യത്തെ പറ്റി അറിയില്ല. എന്‍.ഡി.എയ്ക്ക് കേരളത്തില്‍ നിന്നും സീറ്റ് ലഭിക്കുമോയെന്ന് അറിയില്ല. കുമ്മനവും സുരേന്ദ്രനും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കിയിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.

    ഇതിനിടെ തിരുവനന്തപുരത്ത് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ കേസെടുത്തു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടിങ്ങില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ാം ബൂത്തിലെ വോട്ടര്‍ എബിനെതിരെയാണ് കേസെടുത്തത്.

    Also Read തിരുവനന്തപുരത്ത് വോട്ടര്‍ക്കെതിരെ കേസെടുത്തു; ആരോപണം തെളിയിക്കണമെന്ന് ടിക്കാറാം മീണ

    First published: