നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ വെല്ലുവിളിച്ച് തരൂര്‍

  'ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ വെല്ലുവിളിച്ച് തരൂര്‍

  വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയും മത്സരിച്ചു വിജയിക്കാമെന്ന ആത്മവിശ്വാസമുള്ളതു കൊണ്ടാണ്.

  ശശി തരൂർ

  ശശി തരൂർ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ശശി തരൂര്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയും മത്സരിച്ചു വിജയിക്കാമെന്ന ആത്മവിശ്വാസമുള്ളതു കൊണ്ടാണ്. കേരളത്തിലെയോ തമിഴ്‌നാട്ടിലെയോ ഏതെങ്കിലും മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്നും ശശി തരൂര്‍ വാര്‍ത്താഏജന്‍സിയായ പി.ടി.ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

   പ്രധാനമന്ത്രിയെന്നാല്‍ അത് എല്ലാ ഇന്ത്യാക്കാരുടേതുമാകണം. എന്നാല്‍ ബിജെപിക്കാരനായാണ് നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ സ്ഥാനാര്‍ഥിയായതോടെ അടുത്ത പ്രധാനമന്ത്രി ദക്ഷിണേന്ത്യയില്‍ നിന്നാകുമെന്നുറപ്പാണ്. അത്തരമൊരു പ്രതീക്ഷ ഇവിടത്തെ ജനങ്ങള്‍ക്കുണ്ടെന്നും തരൂര്‍ പറഞ്ഞു.

   Also Read പെരിയ ഇരട്ടക്കൊലപാതകം: CBI അന്വേഷിക്കണമെന്ന് എ കെ ആന്റണി

   ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിരവധി പ്രശ്‌നങ്ങളാണ് അടുത്തിടെയുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്നതിനെ കാണേണ്ടത്. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള അന്തരം നികത്താന്‍ രാഹുലിനു സാധിക്കും. രണ്ടിടത്തും ജയിക്കുമെന്ന ഉറപ്പുമുണ്ട്. ഇത്തരമൊരു ആത്മവിശ്വാസം മോദിക്കുണ്ടോയെന്നും തരൂര്‍ ചോദിച്ചു.

   First published:
   )}