തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി BDJS സ്ഥാനാർത്ഥി; വയനാട്ടിൽ പൈലി വാത്യാട്ട്

അച്ഛനെന്ന നിലയിൽ വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയാണ് മത്സരിക്കാൻ പോകുന്നതെന്നും തുഷാർ പറഞ്ഞു

news18
Updated: March 27, 2019, 5:08 PM IST
തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി BDJS സ്ഥാനാർത്ഥി; വയനാട്ടിൽ പൈലി വാത്യാട്ട്
തുഷാർ വെള്ളാപ്പള്ളി
  • News18
  • Last Updated: March 27, 2019, 5:08 PM IST
  • Share this:
ചേർത്തല: തുഷാർ വെള്ളാപ്പള്ളി തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥിയാകും. വയനാട്ടിൽ പൈലി വാത്യാട്ട് ബിഡെജെഎസിനായി മത്സരിക്കും. എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം തുഷാർ രാജി വയ്ക്കില്ല. അച്ഛനെന്ന നിലയിൽ വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയാണ് മത്സരിക്കാൻ പോകുന്നതെന്നും തുഷാർ പറഞ്ഞു. തൃശൂരിൽ ജയം ഉറപ്പാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുൻ കോൺഗ്രസ് നേതാവായിരുന്ന പൈലി വാത്യാട്ട് കേളകം പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്‍റായിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ ്അദ്ദേഹം ബിഡിജെഎസിൽ എത്തിയത്.  2016ല്‍ പേരാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരൂന്നു പൈലി വാത്യാട്ട്. 

കഴിഞ്ഞ ദിവസം മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചിരുന്നു. മാവേലിക്കര, ഇടുക്കി, ആലത്തൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥിയെയാണ് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. തൃശൂരിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് രണ്ടു ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

BDJS മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; തൃശൂർ രണ്ടുദിവസത്തിനകം

മാവേലിക്കരയിൽ തഴവ സഹദേവനും ഇടുക്കിയിൽ ബിജുകൃഷ്ണനും ആലത്തൂരിൽ ടി.വി ബാബുവുമാണ് ബിഡിജെഎസ് സ്ഥാനാർത്ഥികൾ.
First published: March 27, 2019, 5:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading