അരിവാള്‍ ചുറ്റികയ്ക്ക് വോട്ടു ചെയ്തിരുന്നവര്‍ ഇത്തവണ കൈപ്പത്തിക്ക് ചെയ്യണം; എ.കെ ആന്റണി
അരിവാള്‍ ചുറ്റികയ്ക്ക് വോട്ടു ചെയ്തിരുന്നവര്‍ ഇത്തവണ കൈപ്പത്തിക്ക് ചെയ്യണം; എ.കെ ആന്റണി
ഇടതുപക്ഷ അനുഭാവികളായ വോട്ടര്‍മാരും പരമ്പരാഗതമായി ചുറ്റിക അരിവാള്‍ നക്ഷത്രത്തിനും നെല്ക്കതിര് അരിവാളിനും വോട്ട് ചെയ്തിരുന്നവര്‍ ഒറ്റപ്രാവശ്യം ഭരണമാറ്റം ഉണ്ടാകുന്നതിന് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നും ആന്റണി പറഞ്ഞു.
എ കെ ആന്റണി (ഫയൽ ചിത്രം)
Last Updated :
Share this:
ആലപ്പുഴ: ജാതിയും മതവും മറന്ന് മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന അഭ്യര്‍ഥനയുമായി എ.കെ ആന്റണി. ഇടതുപക്ഷ അനുഭാവികളായ വോട്ടര്‍മാരും പരമ്പരാഗതമായി ചുറ്റിക അരിവാള്‍ നക്ഷത്രത്തിനും നെല്ക്കതിര് അരിവാളിനും വോട്ട് ചെയ്തിരുന്നവര്‍ ഒറ്റപ്രാവശ്യം ഭരണമാറ്റം ഉണ്ടാകുന്നതിന് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നും ആന്റണി പറഞ്ഞു.
കേന്ദ്രത്തില്‍ മോദി ഭരണം അവസാനിക്കണമെന്നതു മാത്രമാണ് ഈ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം. ആര്.എസ്.എസ് നിയന്ത്രിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കി ആ സ്ഥാനത്തരാഹുല് ഗാന്ധിയുടെ നേതൃത്വത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകണമെന്നും ആന്റണി പറഞ്ഞു.
ധൈര്യത്തോടെ മോഡിയേയും ആര്.എസ്.എസിനെയും എതിര്‍ക്കുന്ന നട്ടെല്ലുള്ള ഒരേയൊരു നേതാവ് മാത്രമേ ഇന്ത്യയിലുള്ളൂ. അത് രാഹുല്‍ ഗാന്ധി മാത്രമാണെന്നും ആന്റണി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.