എംഎൽഎമാരുടെ ലോക്സഭാ പോരാട്ടം: മൂന്നു പേർക്ക് പേടിക്കാനുളളത് 'ബേബി ഇഫക്ട്'

ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ബേബിയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലുണ്ടാക്കിയ പരുക്ക് നിസാരമല്ല.

news18
Updated: March 9, 2019, 7:28 PM IST
എംഎൽഎമാരുടെ ലോക്സഭാ  പോരാട്ടം: മൂന്നു പേർക്ക് പേടിക്കാനുളളത് 'ബേബി ഇഫക്ട്'
News18.com
  • News18
  • Last Updated: March 9, 2019, 7:28 PM IST
  • Share this:
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന എംഎല്‍എമാരെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികള്‍. സ്വന്തം നിയമസഭാ മണ്ഡലം കൂടി ഉള്‍പ്പെടുന്ന ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന എംഎല്‍എമാര്‍ക്ക് ഇത് അഭിമാന പോരാട്ടമാകുമെന്നതില്‍ സംശയമില്ല.കാരണം അത് അവരുടെ മണ്ഡലത്തിലെ ജനപ്രീതിയുടെ കൂടി ഉരകല്ലാകും. 2016 ലേതിനേക്കാൾ ഒരു വോട്ടെങ്കിലും കുറഞ്ഞാൽ അത് മാനക്കേടുമാകും.

2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എയും സിപിഎം പിബി അംഗവുമായിരുന്ന എം.എ ബേബി കൊല്ലം ലോക്‌സഭ സീറ്റില്‍ പരാജയപ്പെട്ടിരുന്നു. കൊല്ലം ലോക്‌സഭ സീറ്റിൽ ബേബിയുടെ നിയമസഭാ മണ്ഡലമായ കുണ്ടറയും ഉള്‍പ്പെടുന്നതിനാല്‍ വിജയം എളുപ്പമാകുമെന്നായിരുന്നു നേതാക്കളുടെ കണക്കു കൂട്ടല്‍. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ ബേബി 6911 വോട്ടിന് പ്രേമചന്ദ്രന് പിന്നാലായി. പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍ മണ്ഡലങ്ങളിൽ മേൽക്കൈ നേടാനായി. സ്വന്തം മണ്ഡലത്തില്‍ പോലും ഭൂരിപക്ഷം നേടാനാകാത്ത ബേബി നിയമസഭാ അംഗത്വം രാജിവയ്ക്കണമെന്നു പോലും എതിരാളികള്‍ ആവശ്യപ്പെട്ടു. ഒരുഘട്ടത്തില്‍ ബേബി തന്നെ രാജി സന്നദ്ധത അറിയിച്ചെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. നിയമസഭാംഗമായി തുടരുന്നതിന് ധാർമികാവകാശം ഇല്ലെന്നും അഭിപ്രായമുണ്ടായി. തുടര്‍ന്നുളള നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ഒഴിഞ്ഞു നിന്ന അദ്ദേഹം പിബി അംഗമെന്ന നിലയില്‍ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്ക് മാറ്റി. എങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ബേബിയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലുണ്ടാക്കിയ പരുക്ക് നിസാരമല്ല.

ആറ് എംഎല്‍എമാരെയാണ് ഇടത് മുന്നണി മത്സരിപ്പിക്കുന്നത്. സിപിഎമ്മിന്റെ നാലും സിപിഐയുടെ രണ്ടും.

എ. പ്രദീപ്കുമാര്‍, എ.എം ആരിഫ്, വീണാ ജോര്‍ജ് എന്നീ എംഎല്‍എമാര്‍ക്കാണ് തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാകുന്നത്. കാരണം മൂവരും സ്ഥാനാര്‍ഥികളാകുന്നത് അവരുടെ നിയമസഭാ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ലോക്‌സഭാ സീറ്റുകളിലാണ്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും സ്വന്തം മണ്ഡലത്തില്‍ നേടുന്ന ഭൂരിപക്ഷം ഇവരുടെ തുടര്‍ന്നുള്ള രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമാകുമെന്നതില്‍ തര്‍ക്കമില്ല.

Also Read ഇടത് സ്ഥാനാര്‍ഥികളായി അര ഡസന്‍ എംഎല്‍എമാര്‍; ഉപതെരഞ്ഞെടുപ്പില്‍ ചെലവഴിക്കേണ്ടത് കോടികള്‍

എന്നാൽ സിപിഐ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയിലാണ് മത്സരിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ മണ്ഡലമായ അടൂര്‍ പത്തനംതിട്ടയിലാണ്. പൊന്നാനിയിലെ സ്ഥാനാര്‍ഥി പിവി അന്‍വറിന്റെ മണ്ഡലമായ നിലമ്പൂർ വയനാട്ടിലും തിരുവനന്തപുരത്തെ സി. ദിവാകരന്റെ മണ്ഡലമായ നെടുമങ്ങാട് ആറ്റിങ്ങലുമാണ്.

First published: March 9, 2019, 7:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading