നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബി.ജെ.പിയുടെ വോട്ടില്‍ ആശങ്കപ്പെടേണ്ട; ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎമ്മിന് പറയേണ്ടി വരും'; കെ.സുരേന്ദ്രന്‍

  'ബി.ജെ.പിയുടെ വോട്ടില്‍ ആശങ്കപ്പെടേണ്ട; ഫലം വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎമ്മിന് പറയേണ്ടി വരും'; കെ.സുരേന്ദ്രന്‍

  തിരുവനന്തപുരത്ത് ബി.ജെ.പിക്ക് വിജയം ഉറപ്പാണെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും വ്യക്തമാക്കി.

  കെ. സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  • News18
  • Last Updated :
  • Share this:
   കൊച്ചി: ബി.ജെ.പിയുടെ വോട്ട് എവിടെപോയെന്ന് സി.പി.എം ആശങ്കപ്പെടേണ്ടെന്ന് കെ.സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ സ്വന്തം വോട്ട് എവിടെ പോയെന്ന് സി.പി.എമ്മിന് പറയേണ്ടിവരും. പിണറായി വിജയന്‍ കാരണം സി.പി.എം സമ്പൂര്‍ണ നാശത്തിലക്കു പോവുകയാണ്. ന്യൂനപക്ഷങ്ങളുടെ വോട്ട് ഇക്കുറി ബിജെപിക്കു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

   തിരുവനന്തപുരത്ത് ബി.ജെ.പിക്ക് വിജയം ഉറപ്പാണെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും വ്യക്തമാക്കി. നേരത്തെ വോട്ടുചെയ്യാത്ത പലരും ഇക്കുറി വോട്ടുചെയ്തതാണ് പോളിംഗ് ശതമാനത്തില്‍ വര്‍ധവുണ്ടാക്കിയത്.

   കൊച്ചിയില്‍ നടക്കുനന്ന ആര്‍.എസ്.എസ് പ്രാന്തീയ പരിവാര്‍ ബൈഠക്കില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം.

   Also Read 'ഇത് കുമ്മനത്തിന്റെ മാതൃക' പ്രചാരണത്തിനിടെ ലഭിച്ച തുണിത്തരങ്ങള്‍ റീ സൈക്കിള്‍ ചെയ്യാനൊരുങ്ങി സ്ഥാനാര്‍ഥി

   തെരഞ്ഞെടുപ്പിന് പിന്നാലെ കൊച്ചിയില്‍ നടക്കുന്ന ആര്‍.എസ്.എസ് പ്രാന്തീയ പരിവാര്‍ ബൈഠക്കില്‍ ബി.ജെ.പിയുടെ ജയസാധ്യത സംബന്ധിച്ച വിലയിരുത്തലുകളുമുണ്ടാകുമെന്നാണ് സൂചന.

   First published:
   )}