തിരുവനന്തപുരം: അഞ്ചു ജില്ലകള്‍ ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. കൊട്ടിക്കലശമില്ലാതെ സംസ്ഥാനത്തെ ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് പ്രചാരണങ്ങൾക്ക് പരിസമാപ്തിയായത്. ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വോട്ടെടുപ്പ് നടക്കുന്നത്. തിങ്കളാഴ്ച ഇനി നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്.
Also Read-
'കോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്'; ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്കോവിഡിന്റെ പെരുമാറ്റച്ചട്ടത്തില്‍ ജാഥകളോ പൊതുയോഗങ്ങളോ റാലികളോ ഇല്ലാതെയാണ് ഇക്കുറി പ്രചാരണം കൊടിയിറങ്ങുന്നത്. ആള്ക്കൂട്ടപ്രചാരണത്തിനുപകരം റാലികളും യോഗങ്ങളും മൈക്ക് പ്രചാരണംപോലും വെര്‍ച്വലാക്കി. സാമൂഹികമാധ്യമങ്ങളായിരുന്നു മിക്കയിടങ്ങളിലും പ്രചാരണത്തിന്റെ മുഖ്യവേദി. എന്നാൽ പലയിടങ്ങളിലും ഇടറോഡുകൾ കേന്ദ്രീകരിച്ച് ബൈക്ക് റാലികളും മറ്റും സംഘടിപ്പിച്ചിരുന്നു.
Also Read-
Explainer | ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് എങ്ങനെ?
അഞ്ച് ജില്ലകളിലായി ആകെ 88,26,620 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 41,58,341 പേര് പുരുഷന്മാരും 46,68,209 സ്ത്രീ വോട്ടര്‍മാരും 70 ട്രാന്‍സ്ജെന്‍ഡറുകളുമാണുള്ളത്. 24,584 സ്ഥാനാര്‍ഥികള്‍ അഞ്ച് ജില്ലകളില്‍ മാത്രമായി മത്സര രംഗത്തുണ്ട്. തിരുവനന്തപുരം- 6465, കൊല്ലം- 5723, ആലപ്പുഴ- 5463, പത്തനംതിട്ട- 3699, ഇടുക്കി- 3234 എന്നിങ്ങനെ പോകുന്നു സ്ഥാനാർഥികളുടെ കണക്കുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.