HOME » NEWS » Kerala » ELECTION CASE AGAINST VEENA GEORGE

കെ.എം ഷാജിയിൽ തീരില്ല; വീണയ്ക്കും തെരഞ്ഞെടുപ്പ് കേസ് കുരുക്ക്

News18 Malayalam
Updated: November 10, 2018, 2:38 PM IST
കെ.എം ഷാജിയിൽ തീരില്ല; വീണയ്ക്കും തെരഞ്ഞെടുപ്പ് കേസ് കുരുക്ക്
വീണ ജോർജ്
  • Share this:
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വർഗീയ കാർഡ് ഇറക്കിയതിന് അഴീക്കോട് എംഎൽഎയായ കെ.എം ഷാജിയെ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അയോഗ്യനാക്കിയത്. എന്നാൽ ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് കേസ് കെ.എം ഷാജിയിൽ ഒതുങ്ങുന്നില്ല. ആറൻമുള എംഎൽഎ വീണ ജോർജും സമാനമായ തെരഞ്ഞെടുപ്പ് കേസ് നേരിടുന്നുണ്ട്. മതത്തെ പ്രചരണത്തിന് ഉപയോഗിച്ച് വിജയം നേടിയെന്ന കേസ് തന്നെയാണ് വീണയ്ക്ക് എതിരെയും  ഉള്ളത്.

പത്രികാസമർപ്പണത്തിലെ അപാകതയ്ക്ക് പുറമെ വോട്ട് പിടിക്കാൻ മതവും മതചിഹ്നങ്ങളും ഉപയോഗിച്ചുവെന്നാണ് വീണ ജോർജിനെതിരെ സമർപ്പിക്കപ്പെട്ട പരാതി. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ. ശിവദാസൻ നായരുടെ ചീഫ് ഇലക്ഷൻ ഏജന്‍റ് ആയിരുന്ന അഡ്വ. വി ആർ സോജി ആയിരുന്നു പരാതി നൽകിയത്. കൂടാതെ വീണാ ജോർജിന്‍റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും ചേർത്ത് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചതായും ആക്ഷേപമുണ്ട്. ഇതേ ചിത്രം ലഘുലേഖയായും തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ചു.  സോജി നൽകിയ ഹർജി 2017 ഏപ്രിൽ 12ന് ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇദ്ദേഹം. കേസിൽ സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നതെന്ന് പത്തനംതിട്ട ഡി സി സി ജില്ലാ സെക്രട്ടറി കൂടിയായ അഡ്വ. വി ആർ സോജി ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.

ആരോപണങ്ങളുടെ പ്രളയത്തിലകപ്പെട്ട് മന്ത്രി കെടി ജലീല്‍

സമാനമായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ കെ.സി.ബി.സിയുടെ പേരിൽ നോട്ടീസ് ഇറക്കി സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നായിരുന്നു  വടക്കാഞ്ചേരി എംഎൽഎയായ അനിൽ അക്കരയ്ക്കെതിരായ കേസ്. എതിർ സ്ഥാനാർഥിയായ മേരി തോമസായിരുന്നു കോടതിയിൽ ഹർജി നൽകിയത്.  എന്നാൽ, ഏതാണ്ട് ഒരു വർഷം മുമ്പ് ഈ കേസ് കോടതി തള്ളി. (എന്നാൽ, ഇതേ വാർത്തയിൽ അനിൽ അക്കരയ്ക്ക് എതിരായ കേസ് നിലനിൽക്കുന്നു എന്ന് നേരത്തെ കൊടുത്തതിൽ ഖേദിക്കുന്നു.)

First published: November 10, 2018, 12:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading