തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ പരസ്യ ബോർഡുകൾ നീക്കിയതു സംബന്ധിച്ച് റിപ്പോർട്ട് നൽകാത്തതിന് കെ.എസ്.ഇ.ബി ചെയർമാന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാരണം കാണിക്കൽ നോട്ടീസ്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്കി 15 ദിവസം കഴിഞ്ഞിട്ടും ബോര്‍ഡ് മറുപടി നല്‍കിയിയില്ല. വൈദ്യുതി പോസ്റ്റുകളില്‍ നിന്ന് തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നീക്കി റിപ്പോര്‍ട്ട് നല്‍കാത്തതിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്ത് റിപ്പോര്‍ട്ട് സമര്പ്പിക്കാമെന്നായന്നു തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഇലക്ഷന് വിഭാഗം ആദ്യം കത്തു നല്കി. മറുപടി ലഭിക്കാതായതോടെ വീണ്ടും കത്ത് നല്കി. ഇതിനും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
Also Read
കൗമാരക്കാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; അറുപത്തൊമ്പത്കാരനായ ഫ്രഞ്ച് പൗരൻ അറസ്റ്റിൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.