ഉപ തെരഞ്ഞെടുപ്പിൽ പ്രചാരണച്ചെലവ് 28 ലക്ഷം കടന്നാൽ പണി പാളും

പ്രചരണ ഓഫീസ്, ഓഫീസിലെ ഫർണീച്ചറുകൾ, മൈക്ക്, കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം ചെലവു പട്ടികയിൽ ഉൾപ്പെടുത്തും.

News 18

News 18

 • Share this:
  കാക്കനാട്: നിയമസഭ ഉപ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് പ്രചരണത്തിന് ചെലവഴിക്കാവുന്ന പരമാവധി തുക 28 ലക്ഷം രൂപ. ചെലവ് ഈ പരിധി കടന്നാല്‍ സ്ഥാനാര്‍ത്ഥി അയോഗ്യനാക്കപ്പെടും. സ്ഥാനാർത്ഥികളുടെ പോസ്റ്റർ, പ്രചരണം, ചുവരെഴുത്ത്, ബോർഡുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗത്തിന്റെ വീഡിയോ സർവൈലൻസ് ടീം റെക്കോർഡ് ചെയ്യും.

  പണമിടപാടുകൾ നിരീക്ഷിക്കാൻ ഫ്ലൈയിങ് സ്ക്വാഡും കണക്കിൽ പെടാത്തതോ മതിയായ രേഖകളില്ലാത്തതോ ആയ തുക നിരീക്ഷിക്കാൻ സ്റ്റാറ്റിക് സർവൈലൻസ് ടീമും പ്രത്യേകമായുണ്ട്.

  പ്രചരണ ഓഫീസ്, ഓഫീസിലെ ഫർണീച്ചറുകൾ, മൈക്ക്, കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം ചെലവു പട്ടികയിൽ ഉൾപ്പെടുത്തും.

  മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: മത്സരരംഗത്ത് ഏഴ് സ്ഥാനാർത്ഥികൾ

  അന്തിമ സ്ഥാനാർത്ഥിപ്പട്ടിക നിലവിൽ വന്ന പശ്ചാത്തലത്തിൽ ചെലവു നിരീക്ഷണം ശക്തമാക്കിയതായി നോഡൽ ഓഫീസർ ജി.ഹരികുമാർ അറിയിച്ചു. യോഗങ്ങളും മറ്റും നടത്തുന്നതിന് ഹാൾ, ഓഡിറ്റോറിയം തുടങ്ങിയവ ബുക്കു ചെയ്യുന്നതിനു മുമ്പ് ചെലവ് നിരീക്ഷണ കമ്മിറ്റിയെ അറിയിക്കണം.

  First published:
  )}