തിരുവനന്തപുരം: ശബരിമലയുടെ ചിത്രമോ പോലീസ് നടപടിയുടെ ചിത്രമോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. സർവ്വകക്ഷിയോഗത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ഇക്കാര്യം അറിയിച്ചത്. എന്നാൽ ശബരിമല വിഷയം പ്രചാരണത്തിൽ ഉന്നയിക്കുന്നതിൽ തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയ്യപ്പന്റെ പേരിൽ വോട്ടു പിടിക്കരുത്. ആരാധനാലയങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കാനാവില്ല. മതത്തിന്റെ പേരിൽ വോട്ടു തേടരുതെന്ന നിലപാട് സർവകക്ഷി യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവർത്തിച്ചു. അതിര് കടന്ന് ശബരിമല വിഷയം ഉപയോഗിച്ചാൽ ഇടപെടുമെന്നും ടിക്കാറാം മീണ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
'തന്റെ ഓഫിസില്‍ വന്ന് തന്നോടു ദേഷ്യപ്പെടാന്‍ നിങ്ങള്‍ക്ക് അധികാരമില്ല'; കയര്‍ത്ത് സംസാരിച്ച ബിജെപി നേതാക്കളോട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
അതേസമയം അയോധ്യപ്രശ്നം പോലെയും മുത്തലാഖ് പോലെയും ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കാമെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള യോഗത്തിനുശേഷം പറഞ്ഞു. മറ്റുള്ളവരിൽ സ്പർദ്ധ ഉണ്ടാക്കുന്നവിധത്തിൽ ശബരിമല അയ്യപ്പന്റെ ചിത്രമോ പൊലീസ് നടപടിയുടെ ചിത്രമോ പ്രചരിപ്പിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്. ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കാൻ അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ഉണ്ടായ നീതികേടു തുറന്നുകാട്ടുമെന്ന് യോഗത്തിൽ ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.
യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണയും രാഷ്ട്രീയ പ്രതിനിധികളും തമ്മിൽ തർക്കം ഉണ്ടായി. യോഗവിളിച്ച സ്ഥലത്ത് മതിയായ സൌകര്യങ്ങളില്ലെന്നതിന്റെ പേരിലായിരുന്നു തർക്കം. ആദ്യം ബിജെപി പ്രതിനിധികളും പിന്നീട് സിപിഎമ്മിനെ പ്രതിനിധീകരിച്ച് എത്തിയ ആനത്തലവട്ടം ആനന്ദൻ ഉൾപ്പടെയുള്ള മറ്റ് പാർട്ടികളുടെ നേതാക്കളും ഈ പ്രശ്നം ചൂണ്ടിക്കാട്ടി. എന്നാൽ ഇവിടെയാണ് താൻ യോഗം വിളിച്ചതെന്നും ഇവിടെത്തന്നെ യോഗം നടക്കുമെന്നുമുള്ള നിലപാടാണ് ടിക്കാറാം മീണ സ്വീകരിച്ചത്. 11 രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.