• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണിക്കൊപ്പം; ചെയർമാനായി തുടരാം, ഭാരവാഹികൾക്കും അംഗീകാരം

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണിക്കൊപ്പം; ചെയർമാനായി തുടരാം, ഭാരവാഹികൾക്കും അംഗീകാരം

ഏറെ രാഷ്ട്രീയ പോരുകൾ നടന്ന കേരളാ കോൺഗ്രസ് എമ്മിലെ തർക്കത്തിനൊടുവിൽ പരിഹാരം ആകുകയാണ്.

ജോസ് കെ. മാണി

ജോസ് കെ. മാണി

  • Last Updated :
  • Share this:
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ ചെയര്‍മാനായി ജോസ് കെ.മാണിയെ തെരെഞ്ഞെടുത്ത നടപടിക്ക് കേന്ദ്രതെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. ചെയര്‍മാനെയും മറ്റ് ഭാരവാഹികളെയും തെരെഞ്ഞെടുത്തതിന്റെ വിശദാംശങ്ങള്‍ കേന്ദ്രതെരെഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരുന്നു.

ഇതംഗീകരിച്ചുകൊണ്ട് ചെയര്‍മാനായി ജോസ് കെ.മാണിയേയും മറ്റ് ഭാരവാഹികളെയും അംഗീകരിച്ചതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണി നയിക്കുന്ന വിഭാഗത്തിന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരുന്നു.

ഏറെ രാഷ്ട്രീയ പോരുകൾ നടന്ന കേരളാ കോൺഗ്രസ് എമ്മിലെ തർക്കത്തിനൊടുവിൽ പരിഹാരം ആകുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ കേസിൽ ജോസ് കെ മാണി വിഭാഗത്തിന് സമ്പൂർണ വിജയം. നേരത്തെ ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം തൊടുപുഴ കോടതി മരവിപ്പിച്ചിരുന്നു.

ഇതിനുപിന്നാലെ ഹൈക്കോടതിയിലും കേസ് ഉണ്ടായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തൊട്ടുമുൻപ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാൻ അനുമതി നൽകുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടിലയിലാണ് ജോസ് കെ മാണി വിഭാഗം സ്ഥാനാർത്ഥികൾ മത്സരിച്ചത്.

You may also like:സാമ്പത്തിക സംവരണം; അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയിൽ

കേരള കോൺഗ്രസ് എം എന്ന പേര് ഉപയോഗിക്കാനും ഹൈക്കോടതി അനുമതി നൽകിയിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടി ഇക്കാര്യത്തിൽ അന്തിമ വിധി പറഞ്ഞതോടെയാണ് ജോസ് കെ മാണി വിഭാഗത്തിന് വലിയ നേട്ടമായത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നും തിരിച്ചടി ഉണ്ടായപ്പോൾ തിര ജോസഫ് വിഭാഗം പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു.

ജോസഫ് വിഭാഗം നേരത്തെ കോട്ടയത്ത് ഉപയോഗിച്ച് സംസ്ഥാന കമ്മിറ്റി ഓഫീസ് ഇതിന്റെ ഭാഗമായി നവീകരിച്ചിരുന്നു. ചെണ്ട ചിഹ്നമായി സ്വീകരിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം മത്സരിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി വന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് പുതിയ പാർട്ടി രൂപീകരണത്തിന് പി ജെ ജോസഫ് നടപടി സ്വീകരിച്ചേക്കും.

യഥാർത്ഥ കേരള കോൺഗ്രസ് ഏതാണ് എന്നു തെളിഞ്ഞു: ജോസ് കെ മാണി

കെ.എം മാണിയുടെ മരണത്തോടെ കേരള കോൺഗ്രസിനെ ഇല്ലാതാക്കാമെന്നു ധരിച്ചവർക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയെന്നു കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ് കെ.മാണി. പാർട്ടിയുടെ ചെയർമാനെയും ഭാരവാഹികളെയും അംഗീകരിച്ചുകൊണ്ടു തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ ഏതാണ് യഥാർത്ഥ കേരള കോൺഗ്രസ് എന്നും, ആരോടൊപ്പമാണ് ജനങ്ങളുള്ളതെന്നും വ്യക്തമായിരിക്കുകയാണ്.

കേരള കോൺഗ്രസിന് എതിരെ മറുവശത്ത് നിൽക്കുന്ന ആരെയും അധിക്ഷേപിക്കാൻ ഞങ്ങളില്ല. അവർക്ക് പേരുണ്ടോ, ചിഹ്നമുണ്ടോ, അംഗീകാരമുണ്ടോ രജിസ്‌ട്രേഷനുണ്ടോ എന്ന് ജനങ്ങൾ ആലോചിക്കേണ്ടതാണ്.

ജോസ് കെ മാണി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.ഏതായാലും തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി പുറപ്പെടുവിച്ചതോടെ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു മറ്റു ഭാരവാഹികളെ കൂടി തീരുമാനിചേക്കും. തെരഞ്ഞെടുപ്പിൽ കോട്ടയം അടക്കമുള്ള ജില്ലകളിൽ ഈ വിധി ജോസ് കെ മാണി വിഭാഗം ആയുധമാക്കും.
Published by:Naseeba TC
First published: