ഇന്റർഫേസ് /വാർത്ത /Kerala / വീണക്കും രാജാജിക്കും ഓര്‍ത്തഡോക്‌സ് സഭയുടെ പരസ്യ പിന്തുണ; വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വീണക്കും രാജാജിക്കും ഓര്‍ത്തഡോക്‌സ് സഭയുടെ പരസ്യ പിന്തുണ; വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജാജി മാത്യു തോമസും വീണ ജോർജും

രാജാജി മാത്യു തോമസും വീണ ജോർജും

പത്തനംതിട്ട, തൃശൂര്‍ ജില്ല കളക്ടര്‍മാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടിയത്

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം: ഇടത് സ്ഥാനാര്‍ത്ഥികളായ വീണ ജോര്‍ജ്ജിനും രാജാജി മാത്യുവിനും ഓര്‍ത്തഡോക്‌സ് സഭ പരസ്യ പിന്തുണ പ്രഖ്യാപിച്ച വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പത്തനംതിട്ട, തൃശൂര്‍ ജില്ല കളക്ടര്‍മാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടിയത്.

  പരാതിയായി ലഭിച്ച വീഡിയോയും ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട്‌ നൽകാനാണ് കമ്മീഷന്‍ നിർദ്ദേശം. സംഭവത്തിന്റെ വീഡിയോ പരിശോധിക്കുമെന്നു പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.

  Also read: ആരാണ് കൊ​ച്ചി ബി​നാ​ലെ അ​ഞ്ചാം ല​ക്കം ക്യൂ​റേ​റ്റ​ർ ശു​ഭി​ഗി റാ​വു ?

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  രാജാജി മാത്യു തോമസിന്റെ കാര്യത്തില്‍ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് തൃശൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ല കളക്ടറുടെ റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷമായിരിക്കും പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അന്തിമ തീരുമാനമെടുക്കുന്നത്. ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമാണ് പുറത്ത് വന്നത്.

  First published:

  Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Contest to loksabha, Loksabha battle, Loksabha eclection 2019, Loksabha election election 2019, Loksabha poll 2019, Narendra modi, Nda, Udf, നരേന്ദ്ര മോദി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019