മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചത് ചട്ടപ്രകാരം അപേക്ഷിക്കാത്തതിനാൽ; വിശദീകരണവുമായി ടിക്കാറാം മീണ
മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചത് ചട്ടപ്രകാരം അപേക്ഷിക്കാത്തതിനാൽ; വിശദീകരണവുമായി ടിക്കാറാം മീണ
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടത് അത്യാവശ്യമാണെങ്കില്‍ ചീഫ് സെക്രട്ടറിയോ സഹകരണ സെക്രട്ടറിയോ ശിപാര്‍ശ നല്കിയാല് പരിഗണിക്കുമെന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നു
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചത് ചട്ടപ്രകാരം അപേക്ഷ നല്‍കാത്തതിനാലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് അനുമതി തേടി കണ്‍സ്യൂമര്‍ഫെഡ് എം.ഡിയ്ക്കു വേണ്ടി ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന് ഒപ്പു വച്ച കത്താണ് ഇലക്ഷന് വിഭാഗത്തില്‍ ലഭിച്ചതെന്നും ടിക്കാറാം മീണ അറിയിച്ചു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടത് അത്യാവശ്യമാണെങ്കില്‍ ചീഫ് സെക്രട്ടറിയോ സഹകരണ സെക്രട്ടറിയോ ശിപാര്‍ശ നല്കിയാല് പരിഗണിക്കുമെന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
അതേസമയം പരിപാടിയില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചെന്ന ആരോപണവുമായി സഹകരണവകുപ്പ് രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ കമ്മിഷന്റെ അനുമതി തേടിയെങ്കിലും പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി നിഷേധിക്കുകയായിരുന്നെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ മാധ്യമങ്ങളോടു വിശദീകരിച്ചു. ഇതേത്തുടര്‍ന്നാണു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ വിശദീകരണക്കുറിപ്പുമായി രംഗത്തെത്തിയത്. പരിപാടിയുടെ ഉദ്ഘാടകന്‍ മുഖ്യമന്ത്രിയും മുഖ്യാതിഥി സഹകരണ മന്ത്രിയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.