നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആരാണ് യഥാര്‍ത്ഥ കേരളകോണ്‍ഗ്രസ്സ്? ആശയകുഴപ്പത്തിലായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

  ആരാണ് യഥാര്‍ത്ഥ കേരളകോണ്‍ഗ്രസ്സ്? ആശയകുഴപ്പത്തിലായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

  ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം നിലനില്‍കുന്നതിനാല്‍ കേരളകോണ്‍ഗ്രസ്സ് എമ്മിലെ ഏത് വിഭാഗത്തിന് വോട്ടര്‍ പട്ടിക നല്‍കുമെന്നതായിരുന്നു കമ്മീഷനെ കുഴക്കിയത്.

  jose, joseph

  jose, joseph

  • Share this:
  തിരുവനന്തപുരം: കേരളകോണ്‍ഗ്രസ്സിലെ തര്‍ക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. രണ്ടില ചിഹ്നം ജോസഫിനോ,ജോസിനോ എന്ന് കമ്മീഷന്‍ ഉടന്‍ തീര്‍പ്പ് കല്‍പിക്കും. പക്ഷേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു ആശയകുഴപ്പത്തിലാണ്.  തദ്ദേശതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഏത് കക്ഷിക്ക് കൈമാറും?

  കോട്ടയത്തെ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഉണ്ടായ സംശയം സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷനോട് എഴുതി ചോദിച്ചു. തല്‍കാലം സൗജന്യ വോട്ടര്‍ പട്ടിക ആര്‍ക്കും കൈമാറണ്ടതില്ലെന്നാണ് കമ്മീഷന്റെ തീരുമാനം. തര്‍ക്കത്തില്‍,കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീർപ്പിനു വിധേയമായി ഇക്കാര്യത്തിലും തീരുമാനമെടുക്കും.

  also read:ബക്കറ്റില്ല; രസീതില്ല; കുടുക്ക നിറയ്ക്കൂ; കാര്യം നേടൂ; പിരിവിന് പുതുവഴി

  തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി അംഗീകൃത രാഷ്ട്രീയ കക്ഷിക്ക് വോട്ടര്‍ പട്ടികയുടെ കോപ്പി സൗജന്യമായി കൈമാറുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ക്രമമാണ്. ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം നിലനില്‍കുന്നതിനാല്‍ കേരളകോണ്‍ഗ്രസ്സ് എമ്മിലെ ഏത് വിഭാഗത്തിന് വോട്ടര്‍ പട്ടിക നല്‍കുമെന്നതായിരുന്നു കമ്മീഷനെ കുഴക്കിയത്. ഏതെങ്കിലും ഒരു കക്ഷിക്ക് വോട്ടര്‍പട്ടികയുടെ കോപ്പി കൈമാറിയാല്‍ , ഫലത്തില്‍ ആ കക്ഷി ഔദ്യോഗിക വിഭാഗമെന്ന് അംഗീകരിക്കലാകും.

  ചിഹ്നം അനുവദിക്കുന്നതിലുള്ള പിജെ ജോസഫിന്റെ അധികാരത്തെ ചോദ്യം ചെയ്താണ് ജോസ്‌ കെ മാണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിയത്. പിജെ ജോസഫിന് രണ്ടില അനുവദിക്കാനുള്ള അധികാരം സ്റ്റേ ചെയ്ത കമ്മീഷന്‍ തര്‍ക്കത്തില്‍ ഉടന്‍ തീരുമാനമെടുക്കും.

  നേരത്തെ ഇത് സംബന്ധിച്ച തര്‍ക്കത്തില്‍ കോടതികളില്‍ നിന്നും പിജെ ജോസഫിന് അനുകൂലമായ തീരുമാനമാണ്  ഉണ്ടായത്. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിക്കുന്നത് മരവിപ്പിച്ചതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ആശയകുഴപ്പത്തിലായി.
  First published:
  )}