ഇന്ന് വൈകിട്ട് തിരുവനന്തപുരത്താണ് സ്റ്റുഡന്റ്സ് മാര്‍ക്കിറ്റിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനുമായിരുന്നു.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നിഷേധിച്ചു. സ്കൂള്‍ കുട്ടികള്‍ക്കായി കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കുന്ന സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്. എന്നാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിക്കുകയായിരുന്നു.
ഇന്ന് വൈകിട്ട് തിരുവനന്തപുരത്താണ് സ്റ്റുഡന്റ്സ് മാര്‍ക്കിറ്റിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനുമായിരുന്നു. പരിപാടിയുടെ നോട്ടീസ് പുറത്തിറക്കിയതിനു പിന്നാലെ ചടങ്ങിന് അനുമതി തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയയ്ക്കുകയായിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് അനുമതി നല്‍കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.