ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. അടുത്ത മാസം 27 നാണ് ലക്ഷദ്വീപിൽ ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടത്താനിരുന്നത്. വിജ്ഞാപനമിറക്കുന്നതു മാറ്റിവയ്ക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
വധശ്രമക്കേസിൽ മുൻ എം.പി മുഹമ്മദ് ഫൈസലിനെതിരെ കവരത്തി സെഷൻസ് കോടതിയുടെ 10 വർഷത്തെ ശിക്ഷാവിധി കേരള ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മരവിപ്പിച്ചത്. വധശ്രമകേസിൽ ശിക്ഷ വിധിച്ചതിനെ തുടർന്ന് ഫൈസലിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയിരുന്നു.
Also Read- 136 ദിവസങ്ങൾ, 4000 കിലോമീറ്റർ, നൂറിലധികം പൊതുയോഗങ്ങൾ; ജോഡോ യാത്രയുടെ സമാപനത്തിൽ വികാരാധീനനായി രാഹുൽ
വധശ്രമക്കേസില്‍ ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിനും സഹോദരങ്ങളും ഉൾപ്പെടെ നാല് പേർക്കാണ് പത്ത് വർഷം തടവു ശിക്ഷ വിധിച്ചത്. 2009-ലെ തിരഞ്ഞെടുപ്പിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച കേസിലായിരുന്നു ശിക്ഷ.
വധശ്രമക്കേസിൽ തടവുശിക്ഷ വിധിച്ചതിനെ തുടർന്ന് ഫൈസലിനെ ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. തുടർന്നാണ് കമ്മീഷൻ ഫെബ്രുവരി 27ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.