നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'രാജ്യസഭാ തെരഞ്ഞെടുപ്പ് പുതിയ സര്‍ക്കാര്‍ വന്ന ശേഷം'; ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ

    'രാജ്യസഭാ തെരഞ്ഞെടുപ്പ് പുതിയ സര്‍ക്കാര്‍ വന്ന ശേഷം'; ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ

    നിലവിലെ അംഗങ്ങളുടെ കാലാവധി തീരും മുന്‍പ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മിഷൻ അറിയിച്ചു.

    parliament

    parliament

    • Share this:
      കൊച്ചി: സസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുതിയ സർക്കാർ വന്നതിനു ശേഷം നടത്തിയാൽ മതിയെന്നു നിയമോപദേശം ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ധാര്‍മികതയെന്ന് നിയമമന്ത്രാലയം നിര്‍ദേശിച്ചെന്നും കമ്മിഷൻ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. നിലവിലെ അംഗങ്ങളുടെ കാലാവധി തീരും മുന്‍പ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മിഷൻ അറിയിച്ചു.

      സംസ്ഥാനത്ത് നിന്നുള്ള മൂന്ന് അംഗങ്ങളുടെ കാലാവധി ഏപ്രില്‍ 21- ന് അവസാനിക്കും.  നേരത്തെ മൂന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്തുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ തീരുമാനം മരവിപ്പിച്ചിരുന്നു. നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം മരവിപ്പിച്ചത്. തുടര്‍ന്ന് നിലവിലെ അംഗങ്ങളുടെ വിരമിക്കലിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.

      Also Read 'പാനൂർ കൊലക്കേസിൽ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ട്; യുഎപിഎ ചുമത്തണം': കെ. സുധാകരന്‍

      വിജ്ഞാപനം വന്ന് 19 ദിവസങ്ങള്‍ക്ക് ശേഷമേ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുകയുള്ളു. ഏപ്രില്‍ 21ന് തൊട്ടുമുമ്പുള്ള ദിവസമാണ് വിജ്ഞാപനം വരുന്നതെങ്കില്‍ 19 ദിവസം കഴിഞ്ഞ് മാത്രമേ നിയമസഭയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയു. മേയ് രണ്ടിനാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. അതിനാല്‍ നിലവിലെ നിയമസഭാ അംഗങ്ങള്‍ക്ക് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിച്ചേക്കില്ല. ഇക്കാര്യമാണ് സംസ്ഥാന സര്‍ക്കാരും നിയമസഭാ സെക്രട്ടേറിയേറ്റും പ്രധാനമായും കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.

      Also Read 'പാലക്കാട് ജില്ലയിൽ യു.ഡി.എഫും ബി.ജെ.പിയും പരസ്പരം വോട്ട് മറിച്ചു': മന്ത്രി എ.കെ ബാലൻ

      നിലവിലെ സാഹചര്യത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കും. എന്നാല്‍ പുതിയ നിയമസഭയ്ക്കാണ് യഥാര്‍ഥ ജനഹിതമെന്നാണ് നിയമമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് നിയമോപദേശം നല്‍കിയിരിക്കുന്നത്. വയലാര്‍ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധിയാണ് ഏപ്രിലിൽ അവസാനിക്കുന്നത്.

      'പാനൂർ കൊലക്കേസിൽ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ട്; യുഎപിഎ ചുമത്തണം': കെ. സുധാകരന്‍



      കണ്ണൂര്‍: പനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മന്‍സൂറിന്റെ കൊലപാതകത്തിൽ  ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി.  നിലവിലെ  അന്വേഷണ സംഘത്തിൽ വിശ്വാസമില്ല.  പ്രതികൾക്കെതിരെ എന്തുകൊണ്ട് യുഎപിഎ വകുപ്പ് ചുമത്തുന്നില്ല? പൊലീസ് പക്ഷപാതപരമായി പെരുമാറുന്നതിന്റെ ആദ്യ സൂചനയാണ് യുഎപിഎ ചുമത്താത്തത്. പൊലീസിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. കുറ്റകരമായ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. രണ്ട് പേരൊഴിച്ചാൽ സിപിഎം ക്രിമിനൽ സംഘത്തിൽ പെട്ടവരാണ് അന്വേഷണ സംഘത്തിലുള്ളത്. എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾക്ക് അറിയാം. അത് പോലീസിനെയും ഞങ്ങൾ ഓർമ്മിപ്പിക്കുകയാണ്. സത്യസന്ധരായ ഐപിഎസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

      Also Read കെ.എം മാണി ഓർമയായിട്ട് രണ്ടു വർഷം; ഇടതു ചേരിയിലെ രാഷ്ട്രീയ ശക്തിയാകാൻ ഒരുങ്ങി കേരള കോൺഗ്രസ് എം

      സംഭവത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഡിജിറ്റല്‍ ഭീഷണി സന്ദേശം പ്രചരിച്ചു.  ഇത് മാത്രം മതി ഗൂഢാലോചനയ്ക്ക് തെളിവ്. സംഭവത്തില്‍ യു.എ.പി.എ ചുമത്തിയില്ലെങ്കില്‍  കോടതിയില്‍  പോകും. ഷുഹൈബ് വധത്തില്‍ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മന്‍സൂര്‍ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തില്‍ തെളിവായി സാക്ഷിയെ ഹാജരാക്കാമെന്നും സുധാകരന്‍. വേണ്ടി വന്നാല്‍  പ്രതികരിക്കാന്‍ മടിക്കില്ലെന്ന് സിപിഎമ്മും പോലീസും ഓര്‍ക്കണമെന്നും ആദ്ദേഹം വ്യക്തമാക്കി.





      പൊലീസ് സേനയിലെ സിപിഎമ്മിന്റെ ക്രിമിനല്‍ സംഘങ്ങളെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.  അന്വേഷണ സംഘത്തിലെ തലവനായ ഇസ്മയില്‍ സിപിഎം നേതാക്കന്‍മാരുടെ സന്തത സഹചാരിയാണ്. ഇദ്ദേഹത്തിന്റെ വകുപ്പ് തല പ്രൊമോഷന്‍ പോലും സിപിഎമ്മിനെ ആശ്രയിച്ച് സംഘടിപ്പിച്ച പ്രമോഷന്‍ ആണ്.  ആ ഒരു ഉദ്യോഗസ്ഥന്റെ കീഴില്‍ നടക്കുന്ന അന്വേഷണത്തെ ഞങ്ങള്‍ വിശ്വസിക്കണോ.  ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു പാട് അനുഭവങ്ങള്‍ ഉണ്ട്. ഷുഹൈബ് കേസ് ഇതുപോലെയായിരുന്നു.  ഷുക്കൂര്‍ കേസ് ഇതുപോലെയായിരുന്നു. ശരത് ലാല്‍ കൃപേഷ് കേസ് ഇതുപോലെയായിരുന്നു. ഇവിടെയൊക്കെ നീതി വാങ്ങിയത് സുപ്രീം കോടതിയില്‍ വരെ നിയമയുദ്ധം നടത്തിയാണ്. ഇക്കാര്യത്തില്‍ നീതി ലഭിക്കണമെങ്കില്‍ നീതി പീഡത്തെ സമീപിക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയം ഇല്ല. 14 പ്രതികളില്‍ പത്ത് പേരെയും ബുക്ക് ചെയ്തു എന്ന് പറഞ്ഞ കമ്മീഷണര്‍. പക്ഷേ ഏതെങ്കിലും ഒരു പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്‌തോ?. പനോളി വത്സന് ഗൂഢാലോചനയില്‍ പങ്കുണ്ട്.  ഇലക്ഷന്‍ ചാര്‍ജുള്ള പനോളി സംഭവ സ്ഥലത്ത് പോയിട്ടില്ലെന്ന പ്രതികരണം ദുരൂഹമാണെന്നും സുധാകരൻ പറഞ്ഞു.
      Published by:Aneesh Anirudhan
      First published:
      )}