സുരേഷ് ഗോപിയുടെ വിശദീകരണം: എന്തുനടപടിയെടുക്കുമെന്ന് വെളിപ്പെടുത്താനാകില്ലെന്ന് കളക്ടര്‍ അനുപമ
സുരേഷ് ഗോപിയുടെ വിശദീകരണം: എന്തുനടപടിയെടുക്കുമെന്ന് വെളിപ്പെടുത്താനാകില്ലെന്ന് കളക്ടര്‍ അനുപമ
പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ടു ചോദിച്ചിട്ടില്ലെന്നും വ്യക്തമാക്കി സുരേഷ് ഗോപി വിശദീകരണം നൽകിയിരുന്നു
തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ എന്തുനടപടിയെടുക്കുമെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്ന് കളക്ടര്‍ ടിവി അനുപമ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അനുപമ വ്യക്തമാക്കി.
പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ടു ചോദിച്ചിട്ടില്ലെന്നും വ്യക്തമാക്കി സുരേഷ് ഗോപി വിശദീകരണം നൽകിയിരുന്നു. താന്‍ പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കളക്ടര്‍ക്കു നല്കിയ വിശദീകരണത്തില്‍ പറയുന്നു. പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടതായും സുരേഷ് ഗോപിയുടെ വിശദീകരണം പരിശോധിച്ച് കലക്ടര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തേ വ്യക്തമാക്കിയിരുന്നു.
തൃശൂരില്‍ പ്രചാരണത്തിനിടെ സുരേഷ് ഗോപിയുടെ 'അയ്യന്' പരാമര്‍ശം വിവാദമായപ്പോഴാണ് വരണാധികാരിയായ കളക്ടര്‍ ചട്ടലംഘനനോട്ടീസ് നല്‍കിയത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും അയ്യപ്പന് ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ അയ്യന് എന്ന വാക്കിന്റെ അര്‍ത്ഥം ജ്യേഷ്ഠന് എന്നാണെന്നായിരുന്നു ബിജെപിയുടെ വിശദീകരണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.