നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • REPOLLING: ബൂത്തിൽ സ്ത്രീ വോട്ടർമാർ മുഖപടം മാറ്റണമെന്ന നിയമം തെരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി നടപ്പാക്കണം: പി കെ ശ്രീമതി

    REPOLLING: ബൂത്തിൽ സ്ത്രീ വോട്ടർമാർ മുഖപടം മാറ്റണമെന്ന നിയമം തെരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി നടപ്പാക്കണം: പി കെ ശ്രീമതി

    പോളിംഗ് ബൂത്തിൽ എത്തുന്ന സ്ത്രീ വോട്ടർമാർ മുഖപടം മാറ്റണമെന്നും ഈ നിയമം കർശനമായി നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും ശ്രീമതി പറഞ്ഞു.

    പി കെ ശ്രീമതി

    പി കെ ശ്രീമതി

    • News18
    • Last Updated :
    • Share this:
      കണ്ണൂർ: മുഖപടം മാറ്റാതെ വോട്ട് ചെയ്യാനെത്തുന്ന സ്ത്രീ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് കണ്ണൂരിലെ സിപിഎം സ്ഥാനാർത്ഥി പി.കെ. ശ്രീമതി. പോളിംഗ് ബൂത്തിൽ എത്തുന്ന സ്ത്രീ വോട്ടർമാർ മുഖപടം മാറ്റണമെന്നും ഈ നിയമം കർശനമായി നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും ശ്രീമതി പറഞ്ഞു. ന്യൂസ്18നോടാണ് ശ്രീമതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആളെ തിരിച്ചറിയാതെ വോട്ടിംഗ് അനുവദിക്കരുതെന്ന് ശ്രീമതി വ്യക്തമാക്കി.

      also read: റീപോളിംഗ് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി

      സിപിഎം സെക്രട്ടറി എംവി ജയരാജൻ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശ്രീമതിയുടെ പ്രതികരണം. സുതാര്യമായി വോട്ടിംഗ് നടക്കണമെന്ന് പറയുമ്പോൾ ഏറ്റവും ആദ്യം നടപ്പാക്കേണ്ടത് വോട്ട് ചെയ്യാനെത്തുന്നവരുടെ മുഖപടം മാറ്റണം എന്നതാണെന്ന് ശ്രീമതി പറഞ്ഞു. ‌‌

      വോട്ട് ചെയ്യാനെത്തുന്ന ആളുടെ ഫോട്ടോ ഉണ്ടെങ്കിൽ മുഖപടം മാറ്റണം. അതല്ലെങ്കിൽ പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ വ്യക്തമായ ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും ശ്രീമതി ചോദിച്ചു. മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നവരോട് മുഖംപടം മാറ്റണമെന്ന് എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പറയാൻ സാധിക്കുന്നില്ലെന്നും ശ്രീമതി ചോദിച്ചു.

      പിന്നെ എന്തിനാണ് ഫോട്ടോ. കുറച്ചാളുടെ മുഖം കാണണം കുറച്ചു പേരുടെ മുഖം കാണണ്ട എന്ന വേർതിരിവും പാടില്ല- ശ്രീമതി പറഞ്ഞു.
      First published:
      )}