തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കെഎസ്ആര്‍ടിസി ബസുകളിലെയും സര്‍ക്കാര്‍ പരസ്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. വെബ്സൈറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ പരസ്യങ്ങളും നീക്കം ചെയ്യണമെന്നാണ് നിര്‍ദേശത്തിലുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് നടപടി.
പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച സര്‍ക്കാര്‍ പരസ്യങ്ങള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ് പരാതി നല്‍കിയിരുന്നു.
Also read:
പെരുമാറ്റച്ചട്ടം വന്നു; KSRTC ബസുകളിലെ സര്‍ക്കാര്‍ പരസ്യം നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ
സര്‍ക്കാര്‍ പരസ്യമെന്ന നിലയില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നായിരുന്നു ഷോണ്‍ പരാതിയില്‍ പറഞ്ഞത്. പൊതുനിരത്തുകളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും വികസനപ്രവര്‍ത്തനങ്ങളും പ്രഖ്യാപനങ്ങളും ഉയര്ത്തിക്കാട്ടുന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഷോണ്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പരസ്യം കെഎസ്ആര്‍ടിസി ബസുകളില്‍ സ്ഥാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.