നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പി. സി ജോർജിന് ആപ്പിൾ, സ്കറിയ തോമസിന് ലാപ്ടോപ്പും; പിന്നെ മെഴുകുതിരിയും കത്തുന്ന ടോർച്ചും

  പി. സി ജോർജിന് ആപ്പിൾ, സ്കറിയ തോമസിന് ലാപ്ടോപ്പും; പിന്നെ മെഴുകുതിരിയും കത്തുന്ന ടോർച്ചും

  മെഴുകുതിരി, കത്തുന്ന ടോർച്ച്, ഫുട്ബോൾ, ഓട്ടോറിക്ഷ എന്നീ ചിഹ്നങ്ങളും വിവിധ പാർട്ടികൾക്കായി അനുവദിച്ചിട്ടുണ്ട്.

  pc george

  pc george

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി രജിസ്റ്റർഡ് രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കി.

   പി സി ജോർജിന്റെ കേരള ജനപക്ഷത്തിന് (സെക്കുലർ) ആപ്പിൾ ചിഹ്നം അനുവദിച്ചപ്പോൾ കേരള കോൺഗ്രസ് സ്കറിയ വിഭാഗത്തിന് ലാപ്ടോപ് ചിഹ്നമാണ് അനുവദിച്ചത്.

   You may also like:മികച്ച ഭരണത്തിൽ കേരളം നമ്പർ വൺ തന്നെ; അവസാനം ഉത്തർപ്രദേശ് [NEWS]'കാട്ടുകഴുകൻമാരും ചെന്നായ്‌ക്കളും പാർട്ടിയെ കൊത്തിവലിക്കുന്നു'; വി.എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് എ.സുരേഷ് [NEWS] 20 രൂപയുടെ ഊണ്; കഴിക്കുന്നത് 70000 പേർ; ആശ്വാസമാകുന്ന കേരളത്തിന്റെ ജനകീയ ഹോട്ടലുകൾ [NEWS]

   മെഴുകുതിരി, കത്തുന്ന ടോർച്ച്, ഫുട്ബോൾ, ഓട്ടോറിക്ഷ എന്നീ ചിഹ്നങ്ങളും വിവിധ പാർട്ടികൾക്കായി അനുവദിച്ചിട്ടുണ്ട്. കോവൂർ കുഞ്ഞുമോന്റെ ആർ എസ് പി (ലെനിനിസ്റ്റ് - മാർക്സിസ്റ്റ്) ക്ക് മെഴുകുതിരിയും ആർ എസ് പി - ബിക്ക് കത്തുന്ന ടോർച്ചും ആർ എം പിക്ക് ഫുട്ബോളും അഖില കേരള തൃണമൂൽ പാർട്ടിക്ക് ഓട്ടോറിക്ഷയും അനുവദിച്ചു.   ഭാരതീയ നാഷണൽ ജനതാദളിന് പട്ടമാണ് അനുവദിച്ച ചിഹ്നം. സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടിക്ക് കുടയും സ്വരാജ് ഇന്ത്യ പാർട്ടിക്ക് വിസിലും ദേശീയ പ്രജ സോഷ്യലിസ്റ്റ് പാർട്ടിക്ക് കുടിലും ആണ് അനുവദിച്ചിരിക്കുന്ന ചിഹ്നം.
   Published by:Joys Joy
   First published:
   )}