ഉപതിരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളില്‍ അന്തിമ വോട്ടര്‍പട്ടികയായി; പുതിയ വോട്ടർമാർ കൂടുതൽ കോന്നിയിൽ

2019 ജനുവരിയിലെ വോട്ടര്‍പട്ടികയാണ് തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കുന്നത്. ഇതിനുപുറമേ, ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച ദിവസം വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിച്ച അപേക്ഷകള്‍ കൂടി പരിശോധിച്ച് അര്‍ഹരായവരെ കൂടി ഉള്‍പ്പെടുത്തി സപ്ലിമെന്ററി ലിസ്റ്റ് ഉള്‍പ്പെടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: October 20, 2019, 10:54 AM IST
ഉപതിരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളില്‍ അന്തിമ വോട്ടര്‍പട്ടികയായി; പുതിയ വോട്ടർമാർ കൂടുതൽ കോന്നിയിൽ
ടീക്കാറാം മീണ
  • Share this:
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജകമണ്ഡലങ്ങളില്‍ സപ്ലിമെന്ററി പട്ടികയുള്‍പ്പെടെയുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 2019 ജനുവരിയിലെ വോട്ടര്‍പട്ടികയാണ് തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കുന്നത്. ഇതിനുപുറമേ, ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച ദിവസം വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിച്ച അപേക്ഷകള്‍ കൂടി പരിശോധിച്ച് അര്‍ഹരായവരെ കൂടി ഉള്‍പ്പെടുത്തി സപ്ലിമെന്ററി ലിസ്റ്റ് ഉള്‍പ്പെടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലായിടത്തും വോട്ടർമാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇതിൽ കോന്നിയിലാണ് ഏറ്റവുമധികം പുതിയ വോട്ടർമാരുള്ളത്. ഇവിടെ 3251 പുതിയ വോട്ടർമാരാണുള്ളത്.

മഞ്ചേശ്വരത്ത് 2693 പുതിയ വോട്ടർമാർ

സെപ്റ്റംബര്‍ 30 ലെ അന്തിമപട്ടിക പ്രകാരം മഞ്ചേശ്വരം മണ്ഡലത്തില്‍ 2,14,779 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,07,851 പേര്‍ പുരുഷന്‍മാരും 1,06,928 പേര്‍ സ്ത്രീകളുമാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2,12,086 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. 2693 വോട്ടര്‍മാരുടെ വര്‍ധനവാണ് ഇത്തവണയുണ്ടായിട്ടുള്ളത്.

എറണാകുളത്ത് 2905 വോട്ടര്‍മാർ കൂടി

എറണാകുളം മണ്ഡലത്തില്‍ 1,55,306 വോട്ടര്‍മാരുണ്ട്. ഇതില്‍ 76,184 പുരുഷന്‍മാരും 79,119 സ്ത്രീകളും മൂന്നു ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1,52,401 വോട്ടര്‍മാരാണ് എറണാകുളത്തുണ്ടായിരുന്നത്. ഇത്തവണ 2905 വോട്ടര്‍മാരുടെ വര്‍ധനയാണുള്ളത്.

അരൂരിൽ 1962 പുതിയ വോട്ടർമാർ

അരൂര്‍ മണ്ഡലത്തില്‍ 1,91,898 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 94,153 പുരുഷന്‍മാരും 97,745 സ്ത്രീകളുമാണുള്ളത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1,89,936 വോട്ടര്‍മാരാണ് അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. 1962 വോട്ടര്‍മാരുടെ വര്‍ധനവാണ് ഇത്തവണയുണ്ടായത്.

കോന്നിയിൽ 3251 പുതിയ വോട്ടർമാർ

കോന്നി മണ്ഡലത്തില്‍ 93,533 പുരുഷന്‍മാരും 1,04,422 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 1,97,956 വോട്ടര്‍മാരുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1,94,705 വോട്ടര്‍മാരാണ് ഈ മണ്ഡലത്തില്‍ ആകെയുണ്ടായിരുന്നത്. 3251 വോട്ടര്‍മാര്‍ ഇത്തവണ കൂടിയിട്ടുണ്ട്.

വട്ടിയൂർക്കാവിൽ 1969 പുതിയ വോട്ടര്‍മാര്‍

വട്ടിയൂര്‍ക്കാവില്‍ ആകെ വോട്ടര്‍മാര്‍ 1,97,570 ആണ്. ഇതില്‍ 94,326 പേര്‍ പുരുഷന്‍മാരും 1,03,241 പേര്‍ സ്ത്രീകളുമാണ്. മൂന്നു ട്രാന്‍സ്ജെന്‍ഡറുകളും വോട്ടര്‍പട്ടികയിലുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1,95,601 പേരായിരുന്നു വട്ടിയൂര്‍ക്കാവില്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍നിന്ന് 1969 വോട്ടര്‍മാര്‍ കൂടിയിട്ടുണ്ട്.
First published: October 20, 2019, 10:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading